വീണ്ടും റൊമാന്‍റിക് ഹീറോ ആയി ദുല്‍ഖര്‍; 'കാന്ത'യിലെ പുതിയ ഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകർ

Update: 2025-10-22 15:31 GMT

ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന 'കാന്ത' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'കണ്മണീ നീ' എന്ന് തുടങ്ങുന്ന ഗാനം ദീപിക കാര്‍ത്തിക് കുമാറിന്‍റെ വരികള്‍ക്ക് ഝാനു ചന്ദര്‍ സംഗീതം പകർന്ന് പ്രദീപ് കുമാര്‍ ആണ് ആലപിച്ചിരിക്കുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 14ന് ആഗോള തലത്തിൽ റിലീസ് ചെയ്യും.

വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ട് വലിയ കലാകാരൻമാർക്കിടയിലെ ഈഗോ ക്ലാഷിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും, പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും ടീസർ സൂചിപ്പിച്ചിരുന്നു. ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.


Full View


Tags:    

Similar News