പീറ്റർ ഹെയിൻ ഒരുക്കിയ തകർപ്പൻ ആക്ഷൻ; വില്ലനായി ചന്തു സലിംകുമാർ; സ്കൂൾ പശ്ചാത്തലത്തിൽ ഒരുക്കിയ 'ഇടിയൻ ചന്തു' ഒടിടിയിൽ; ആമസോൺ പ്രൈമിലൂടെ സ്ട്രീമിം​ഗ് ആരംഭിച്ചു

Update: 2024-11-23 09:48 GMT

കൊച്ചി: 6 മാസങ്ങൾക്ക് മുൻപ് തീയേറ്ററുകളിൽ എത്തിയ വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഒടുവിൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. ആമസോൺ പ്രൈമിലൂടെയാണ് 'ഇടിയൻ ചന്തു' എന്ന ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. സ്കൂൾ കാലഘട്ടത്തിലെ കഥ പറഞ്ഞ ചിത്രം ചന്തു സലിംകുമാർ ശ്രദ്ധേയമായ കഥാപാത്രമായാണ് എത്തുന്നത്. ശ്രീജിത്ത് വിജയൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. രചനയും സവിധായകന്റേതാണ്. പുലിമുരുകനിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആക്ഷൻ വിസ്മയം പീറ്റർ ഹെയ്ൻ ഒരുക്കിയ തനി നാടൻ തല്ലാണ് സിനിമയുടെ പ്രധാന ആകർഷണം.

ജൂലൈയിൽ ആയിരുന്നു ഇടിയൻ ചന്തു റിലീസ് ചെയ്തത്. വില്ലനായെത്തി ചന്തു സലിംകുമാർ ചിത്രത്തിൽ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ലാലു അലക്സ്, ജോണി ആന്‍റണി, ലെന, ഐ.എം.വിജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങി വലിയൊരു താര നിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്.

നാട്ടിൻ പുറങ്ങളിലെ സ്കൂളുകളിൽ പിടിമുറുക്കുന്ന ലഹരിമരുന്ന് മാഫിയയെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വിഘ്‌നേഷ് വാസു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ വി. സാജൻ ആണ് എഡിറ്റിംഗ്. ശബരീഷ് വർമ്മ, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയിൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം ദീപക് ദേവ്, സംഗീതം അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർ‍ട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ ബിനു എ. എസ്, മേക്കപ്പ് അർഷാദ് വർക്കല,

സൗണ്ട് ഡിസൈൻ ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ അരുൺ വർമ്മ, കോസ്റ്റ്യും റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ് ഡയറക്ടർ നിധിൻ നടുവത്തൂർ, കളറിസ്റ്റ് രമേഷ് സി പി, അസോ.ഡയറക്ടർ സലീഷ് കരിക്കൻ, സ്റ്റിൽസ് സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ മാ മി ജോ, വിതരണം ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്‍റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    

Similar News