തിയേറ്ററുകളിൽ മികച്ച വിജയം; ദിൻജിത്ത് അയ്യത്താൻ ഒരുക്കിയ 'എക്കോ' ഒടിടിയിലേക്ക്; സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സിലൂടെ; റിലീസ് തീയതി പ്രഖ്യാപിച്ചു

Update: 2025-12-26 10:01 GMT

കൊച്ചി: ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' എന്ന ചിത്രം ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 46 കോടി രൂപ കളക്ഷൻ നേടിയിരുന്നു. സന്ദീപ് പ്രദീപ് നായകനായെത്തിയ 'എക്കോ' മലയാളത്തിലെ ഈ വർഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു.

പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 32 കോടിയോളം രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മൃഗങ്ങൾക്ക് നിർണ്ണായക സ്ഥാനമുള്ള ഒരു അനിമൽ ട്രിയോളജിയുടെ അവസാന ഭാഗമാണ് 'എക്കോ'. 'കിഷ്കിന്ധാ കാണ്ഡം', 'കേരളാ ക്രൈം ഫയൽസ് സീസൺ 2' എന്നിവയാണ് ഈ ശ്രേണിയിലെ മുൻ ചിത്രങ്ങൾ. പരസ്പരം ബന്ധമില്ലാത്ത മൂന്ന് കഥകളാണെങ്കിലും, മൃഗങ്ങളുടെ സാന്നിധ്യം ഈ കഥകളുടെ ആത്മാവിനെ ബന്ധിപ്പിക്കുന്നു.

മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്ന് കഥകളിലും പൊതുവായ വിഷയം. വിനീത്, അശോകൻ, ബിനു പപ്പു, സൗരഭ് സച്ച്ദേവ തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു. താരങ്ങളുടെ പ്രകടനത്തിനൊപ്പം തിരക്കഥയുടെ മേന്മയും ആഖ്യാനവും ഏറെ ചർച്ച ചെയ്യപ്പെടുകയും പ്രശംസ നേടുകയും ചെയ്തു. എം. ആർ. കെ. ജയറാം നിർമ്മിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേശ് ആണ്.

മുജീബ് മജീദ് സംഗീതവും സൂരജ് ഇ എസ് എഡിറ്റിംഗും നിർവഹിച്ചു. സജീഷ് താമരശ്ശേരി കലാസംവിധാനവും ഷാഫി ചെമ്മാട് പ്രൊഡക്ഷൻ കൺട്രോളും വിഷ്ണു ഗോവിന്ദ് ഓഡിയോഗ്രാഫിയും കൈകാര്യം ചെയ്തു. റഷീദ് അഹമ്മദ് മേക്കപ്പും സുജിത്ത് സുധാകരൻ കോസ്റ്റ്യൂം ഡിസൈനും നിർവഹിച്ചപ്പോൾ, സന്ദീപ് ശശിധരനാണ് പ്രോജക്ട് ഡിസൈനർ. കളർ പ്ലാനറ്റ് സ്റ്റുഡിയോസിലെ ശ്രീക് വാരിയർ കളറിസ്റ്റായി പ്രവർത്തിച്ചു. മഹേഷ് ഭുവനേന്ദ് ടീസർ കട്ടും സാഗർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ഐവിഎഫ്എക്സ് വിഎഫ്എക്സ് വിഭാഗത്തിലും റിൻസൺ എം ബി സ്റ്റിൽസ് വിഭാഗത്തിലും യെല്ലോ ടൂത്ത്സ് മാർക്കറ്റിംഗ് & ഡിസൈനുകളും നിർവഹിച്ചു.

Tags:    

Similar News