'മാർച്ച് കലണ്ടർ കത്തും...'; ഗെയിം ഓഫ് ത്രോണ്‍സിലെ ആ സൂപ്പർതാരത്തെയും എംപുരാനിലെത്തിച്ച് സംവിധായകൻ ബുദ്ധി; ബോറിസ് ഒലിവര്‍ ആയി ജെറോം ഫ്‌ളിന്‍ നിറഞ്ഞാടും; ആകാംക്ഷയിൽ ആരാധകർ!

Update: 2025-02-23 15:18 GMT

ലൂസിഫർ എന്ന ഒറ്റചിത്രത്തിലൂടെ ഒരു സംവിധായകന്റെ എല്ലാ കഴിവും കാണിച്ചതാണ് നടൻ പൃഥ്വിരാജ് സുകുമാരന്‍. ആ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'എംപുരാന്‍' മാര്‍ച്ച് 27-ന് റിലീസിനായി ഒരുങ്ങുകയാണ്. വന്‍ താരനിരയെ അണിനിരത്തിയാണ്‌ പൃഥ്വിരാജ് 'എംപുരാന്‍' ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, എച്ച്ബിഒ നിര്‍മിച്ച സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിലെ താരങ്ങളിൽ ഒരാളായ ഇംഗ്ലീഷ് നടന്‍ ജെറോം ഫ്‌ളിന്നിനേയും എംപുരാനിലെ താരനിരയില്‍ എത്തിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

ബോറിസ് ഒലിവര്‍ എന്ന കഥാപാത്രമായാണ് ജെറോം ഫ്‌ളിന്‍ എംപുരാനില്‍ അവതരിപ്പിക്കുന്നത്‌. ഗെയിം ഓഫ് ത്രോണ്‍സില്‍ 'ബ്രോണ്‍' എന്ന കഥാപാത്രമായാണ് ജെറോം ഫ്‌ളിന്‍ എത്തിയത്. ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഗെയിം ഓഫ് ത്രോണ്‍സിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ഇത്. പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയുമാണ് ജെറോം ഫ്‌ളിന്നിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്.

എംപുരാന്റെ ഭാഗമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജെറോം പറയുന്നു. യുകെയ്ക്കും യുഎസിനും പുറത്ത് മോളിവുഡിന്റെ ഭാഗമായത് തന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും ജെറോം പറഞ്ഞു. തന്റെ യൗവനകാലത്ത് ഏറെ വര്‍ഷക്കാലം ആത്മീയതയുടെ ഭാഗമായി താന്‍ ഇന്ത്യയില്‍ ചിലവഴിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ അനുഭവങ്ങള്‍ തന്റെ ജീവിതത്തെ ഏറെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എംപുരാനില്‍ പ്രവര്‍ത്തിക്കാനായത് വീട്ടിലേക്ക് മടങ്ങുന്നത് പോലെയാണെന്നും ജെറോം പറയുന്നു.

Tags:    

Similar News