മാസ് ലുക്കിൽ 'തല'; പ്രതീക്ഷ നൽകി അജിത് കുമാറിന്റെ 'ഗുഡ് ബാഡ് അഗ്ലി'; ടീസര്‍ മേക്കിംഗ് വീഡിയോ പുറത്ത്

Update: 2025-03-15 10:09 GMT

ചെന്നൈ: ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത് കുമാർ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. മാര്‍ക്ക് ആന്റണിയെന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. ചിത്രം റിലീസ് ഏപ്രില്‍ 10നാണ്. ഗുഡ് ബാഡ് അഗ്ലിയുടെ ടീസര്‍ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു.

മാസ്സ് ലുക്കിലാണ് അജിത്ത്കുമാർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരേ ഗെറ്റപ്പിൽ മൂന്ന് ഭാവങ്ങളിലാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ എത്തിയത്. ചിത്രത്തിന്റെ പേരിന് ഇണങ്ങുന്ന രീതിയിലാണ് താരത്തെ അവതരിപ്പിച്ചിരിക്കുന്നത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അജിത് ചിത്രത്തിൽ എത്തുന്നത് തൃഷ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.


Full View


പ്രഭു, പ്രസന്ന, അർജുൻ ദാസ്, സുനിൽ, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, ബി എസ് അവിനാഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മികച്ച വിജയം വേടിയ വിശാലിന്റെ മാർക്ക് ആന്റണിക്ക് ശേഷം ആദിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജമാണ്.

വിജയ് വേലുക്കുട്ടിയാണ് എഡിറ്റർ. മഗിഴ് തിരുമേനിയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ജി. വി. പ്രകാശ് കുമാറാണ് ചിത്രത്തിനായി സാങ്കേതീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ സിംഗിൾ 2025 മാർച്ച് 18 ന് പുറത്തിറങ്ങും. തമിഴിന് പുറമേ, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Tags:    

Similar News