വമ്പന്‍ ആക്ഷന്‍ സീന്‍സും, അജിത്തിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും നിറഞ്ഞ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍; പിന്നാലെ ടിക്കറ്റ് ബുക്കിങ്ങിലും റെക്കോര്‍ഡ് നേട്ടം; ബമ്പര്‍ ഓപ്പണിങ് നേടാന്‍ അജിത

Update: 2025-04-05 10:15 GMT

അജിത് കുമാറിന്റെ പുതിയ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ തിയേറ്ററുകളിലെത്താൻ ഒരുങ്ങുമ്പോൾ, സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലര്‍, ട്രെയിലർ പുറത്തിറങ്ങിയതോടെ സാമൂഹ്യ മാധ്യമങ്ങളെയും ബോക്‌സ് ഓഫീസിനെയും കയ്യടക്കുകയാണ്.

വമ്പൻ ആക്ഷൻ സീൻസും, അജിത്തിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും നിറഞ്ഞ ട്രെയിലർ ആരാധകർ ആവേശത്തോടെ സ്വീകരിച്ചു. ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ 10 മണിക്കൂറിനുള്ളിൽ 66,820 ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞത് ചിത്രം സ്വീകരിച്ച ഗ്രാന്റ് റെസ്പോൺസ് കാണിക്കുന്നു.

4.39 കോടി രൂപയുടെ പ്രീ-സെയിലിന്‍റെ നേട്ടം കൈവരിച്ച ചിത്രം, തമിഴ് സിനിമ ചരിത്രത്തിലെ വലിയ ഓപ്പണിംഗിന് സാധ്യത ഒരുക്കുന്നു. പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ ബുക്കിങ് രീതിയും തിയേറ്ററുകളിൽ ടിക്കറ്റുകൾ നിമിഷ നേരത്തിനുള്ളിൽ ഫുൾ ആയതുമാണ് ഇപ്പോൾ ചർച്ച.

ഏപ്രിൽ 10ന് റിലീസാവുന്ന ചിത്രം കേരളത്തിൽ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും പ്രിയാ വാര്യരും ഉൾപ്പെടെയുള്ളവർ സിനിമയുടെ ഭാഗമായതിനാൽ കേരളത്തിലും വലിയ പ്രതീക്ഷകളുണ്ട്.

തൃഷ, സുനില്‍, പ്രസന്ന, സിമ്രന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഏറെ വർഷത്തിന് ശേഷം സിമ്രനെയും അജിതിനൊപ്പം സ്‌ക്രീനിൽ കാണാൻ പോകുന്നത് nostalgiയും ആവേശവുമാണ് ഒരുക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന സിനിമയ്ക്ക് 2 മണിക്കൂർ 18 മിനിറ്റ് ദൈർഘ്യമാണുള്ളത്. അടുത്തത് 'എമ്പുരാൻ' ന്റെ ബുക്കിങ് റെക്കോർഡ് തരണം ചെയ്യുമോ എന്നതിലാണ് ഇപ്പോൾ ആരാധകരുടെ കണ്ണ്.

‘മാർക്ക് ആന്റണി’യുടെ വിജയശേഷം ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ഈ ചിത്രം അജിത്തിന്റെ കരിയറിലെ 63ാമത് സിനിമ കൂടിയാണ്. പുതിയ ലുക്കിൽ എത്തുന്ന അജിത്തിന്‍റെ ട്രാൻസ്ഫോർമേഷനും അവതാരവും ആരാധകരിൽ വലിയ ആകാംഷയാണ് ചെലുത്തുന്നത്.

Tags:    

Similar News