തനി നാടൻ വേഷത്തിൽ തിളങ്ങി ധനുഷും നിത്യാമേനോനും; തിയറ്ററുകളിൽ പോസറ്റീവ് റെസ്പോൺസുമായി ചിത്രം 'ഇഡ്‍ലി കടൈ'; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

Update: 2025-10-04 11:24 GMT

ടനും സംവിധായകനുമായ ധനുഷ് നായകനായെത്തിയ 'ഇഡ്‌ലി കടൈ' എന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ മികച്ച മുന്നേറ്റം തുടരുന്നു. ചിത്രത്തിന്റെ റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ നിന്ന് 29.5 കോടി രൂപയാണ് ചിത്രം വാരിയത്. ഒക്ടോബർ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 10 കോടി രൂപയിലധികം നെറ്റ് കളക്ഷൻ നേടിയിരുന്നു. 'കാന്താര' എന്ന മറ്റൊരു ചിത്രം റിലീസ് ചെയ്തിട്ടും 'ഇഡ്‌ലി കടൈ'യുടെ കളക്ഷനിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ധനുഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നിത്യ മേനൻ നായികയായെത്തുന്ന ഈ ചിത്രം, 'തിരുച്ചിട്രമ്പലം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്-നിത്യ മേനൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. ശാലിനി പാണ്ഡേയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വണ്ടർബാർ ഫിലിംസ്, ഡോൺ പിക്ചേഴ്സ് ബാനറിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Tags:    

Similar News