'സിനിമ സ്വയം കണ്ട് വിലയിരുത്തുക, നല്ല സിനിമകൾ വിജയിക്കണം'; ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇഡ്‌ലി കടൈ'യുടെ ട്രെയിലർ പുറത്ത്

Update: 2025-09-21 16:32 GMT

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഇഡ്‌ലി കടൈ'യുടെ ട്രെയിലർ പുറത്തിറങ്ങി. ധനുഷ് തന്നെയാണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രേക്ഷകർക്ക് ആസ്വാദ്യകരമായ ഒരു കുടുംബചിത്രം ഒരുക്കാനാണ് ശ്രമിച്ചതെന്ന് താരം പറഞ്ഞു.

ട്രെയിലർ ലോഞ്ചിനോടനുബന്ധിച്ച് സംസാരിക്കവെ, സിനിമയുടെ പ്രചാരണത്തോടൊപ്പം പ്രചരിക്കുന്ന വ്യാജ റിവ്യൂസിനെതിരെ ധനുഷ് രംഗത്തെത്തി. 'സിനിമ റിലീസ് ചെയ്താൽ മണിക്കൂറുകൾക്കുള്ളിൽ റിവ്യൂകൾ വരും. അവ വിശ്വസിക്കരുത്. ഓരോരുത്തരും സ്വയം സിനിമ കണ്ട് വിലയിരുത്തുകയോ വിശ്വസ്തരായ സുഹൃത്തുക്കളുടെ അഭിപ്രായം മാനിക്കുകയോ ചെയ്യണം. നല്ല സിനിമകൾ വിജയിക്കണം. പ്രേക്ഷകർ ശരിയായ വിമർശനങ്ങളെ മാത്രം പരിഗണിച്ച് ഏത് സിനിമ കാണണമെന്ന് സ്വയം തീരുമാനിക്കുകയാണ് വേണ്ടതെന്നും' ധനുഷ് പറഞ്ഞു.

Full View

ധനുഷിന്റെ സംവിധാനത്തിലെ നാലാമത്തെ ചിത്രമാണ് 'ഇഡ്‌ലി കടൈ'. നിത്യ മേനോനും രാജ്‌കിരണും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. കിരൺ കൗശിക് ഛായാഗ്രഹണവും പ്രസന്ന ജി.കെ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Tags:    

Similar News