റോഷൻ മാത്യു നായകനാകുന്ന 'ഇത്തിരി നേരം'; നായിക സെറിന്‍ ശിഹാബ്; 'ഇത്തിരി നേര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Update: 2025-10-08 12:44 GMT

കൊച്ചി: പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഇത്തിരി നേരം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റോഷൻ മാത്യു നായകനാകുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ജിയോ ബേബി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് വൈശാഖ് ശക്തിയാണ്.

റോഷൻ മാത്യുവിനൊപ്പം സെറിൻ ശിഹാബ്, നന്ദു, ആനന്ദ് മന്മദൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ, സിമ്മട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

രാകേഷ് ധരനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ് കൈകാര്യം ചെയ്യുന്നു. ബേസിൽ സി.ജെ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഗാനരചനയും അദ്ദേഹത്തിൻ്റേതാണ്. സൗണ്ട് ഡിസൈൻ സന്ദീപ് കുറിശ്ശേരിയും സൗണ്ട് മിക്സിംഗ് സന്ദീപ് ശ്രീധരനും നിർവഹിക്കുന്നു. മഹേഷ് ശ്രീധറാണ് പ്രൊഡക്ഷൻ ഡിസൈനർ. ഫെമിന ജബ്ബാർ വസ്ത്രധാരണവും രതീഷ് പുൽപ്പള്ളി മേക്കപ്പും നിർവഹിക്കുന്നു.

Tags:    

Similar News