ഈ ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്; 3 മണി കഴിഞ്ഞാൽ ഇവിടെ സൂര്യൻ അസ്തമിക്കും; ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളുമായി 'ക'; ദുൽഖർ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
മോളിവുഡിലെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. അന്യഭാഷ ചിത്രങ്ങളിളിലൂടെയും കയ്യടി നേടിയ താരം മലയാളത്തിൽ വിതരണത്തിനെത്തിക്കുന്ന തെലുങ്ക് ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. വ്യത്യസ്തമായ പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്.
3 മണിയാകുമ്പോൾ തന്നെ സൂര്യൻ അസ്തമിക്കുന്ന ഒരു ഗ്രാമവും അവിടുത്തെ ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളുമാണ് 'ക' എന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കിരൺ അബ്ബാവരം നായകനായെത്തുന്ന പിരീഡ് ത്രില്ലർ ചിത്രം സുജിത്ത്, സന്ദീപ് എന്നിവർ ചേർന്നാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 22ന് തിയറ്ററുകളില്‍ എത്തും.
ചിന്താ ഗോപാലകൃഷ്ണ റെഡ്ഡിയാണ് ശ്രീചക്രാസ് എൻ്റർടൈൻമെന്റ്സിൻ്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ശ്രീമതി ചിന്താ വരലക്ഷ്മിയാണ് അവതരിപ്പിക്കുന്നത്. ചിന്താ വിനീഷാ റെഡ്ഡി, ചിന്താ രാജശേഖർ റെഡ്ഡി എന്നിവരാണ് സഹനിർമ്മാതാക്കൾ.
ചിത്രത്തിന്റെ റിലീസ് ഡേറ്റും മറ്റ് ഭാഷകളിലെ വിതരണാവകാശം സ്വന്തമാക്കിയവരുടെ പേരുകളും വരും ദിവസങ്ങളിലായ് അറിയിക്കും. വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളാണ് വിതരണത്തിൽ സഹകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ചിത്രത്തിന്റെ മലയാളം പതിപ്പ് ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. തെലുങ്ക് തിയേറ്റർ അവകാശം നിർമ്മാതാവ് വംശി നന്ദിപതി വമ്പൻ തുകക്ക് സ്വന്തമാക്കി. നയൻ സരിക, തൻവി റാം എന്നിവരാണ് നായികമാരായെത്തുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും 'വേൾഡ് ഓഫ് വാസുദേവ്' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ പാക്ക്ഡ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.
സിഇഒ (ക പ്രൊഡക്ഷൻസ്) രഹസ്യ ഗോരക്, ചിത്രസംയോജനം ശ്രീ വരപ്രസാദ്, സംഗീതം: സാം സി എസ്, പ്രൊഡക്ഷൻ ഡിസൈനർ സുധീർ മച്ചേർള, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ചവാൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ റിതികേഷ് ഗോരക്, ലൈൻ പ്രൊഡ്യൂസർ കെ എൽ മദൻ, വസ്ത്രാലങ്കാരം അനുഷ പുഞ്ജല
മേക്കപ്പ് കൊവ്വാട രാമകൃഷ്ണ, സംഘട്ടനം റിയൽ സതീഷ്, രാം കൃഷ്ണൻ, ഉയ്യാല ശങ്കർ, കോറിയോഗ്രഫി പൊലക്കി വിജയ്, വി എഫ് എക്സ് പ്രൊഡ്യൂസർ എം എസ് കുമാർ, വി എഫ് എക്സ് സൂപ്പർവൈസർ ഫണിരാജ കസ്തൂരി, പിആർഒ ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.