മമ്മൂട്ടിയുടെ 'കളങ്കാവല്‍' സെക്കന്‍ഡ് ലുക്ക് പുറത്ത്; ജിതിന്‍ ജെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത് വില്ലനായി

മമ്മൂട്ടിയുടെ 'കളങ്കാവല്‍' സെക്കന്‍ഡ് ലുക്ക് പുറത്ത്

Update: 2025-04-20 10:05 GMT

കൊച്ചി: മമ്മൂട്ടിയുടെ പുതിയ ചിത്രം കളങ്കാവിലിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജിതിന്‍ ജെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലനായാണ് മമ്മൂട്ടി എത്തുക എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു . നിഗൂഢമായ പുഞ്ചിരിയുമായി നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്.

വിനായകന്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മമ്മൂട്ടിയെ തന്നെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിന്‍ കെ ജോസ്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷന്‍ സംരംഭമാണിത്.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരും ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വരും ദിവസങ്ങളിലായ് അറിയിക്കും. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, ചിത്രസംയോജനം: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റില്‍സ്: നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത് ഗ്ലോബല്‍ ഫിലിംസ്.

Tags:    

Similar News