ഗവിഗുഡ്ഡ കാട്ടില്‍ സിനിമയുടെ ചിത്രീകരണത്തോടെ തുടങ്ങിയ പ്രശ്നങ്ങള്‍; പിന്നാലെ ഒന്നിനു പിറകെ ഒന്നായി മൂന്ന് മരണങ്ങളും ഒന്നിലേറെ അപകടങ്ങളും; ദുരന്തങ്ങള്‍ വിട്ടൊഴിയാതെ കാന്താര ചാപ്റ്റര്‍ 1ന്റെ ചിത്രീകരണം; ആഹിരി രാഗവും ആദ്യ സിനിമയിലെ കൈപൊള്ളലുമൊക്കെ ചര്‍ച്ചയാകുന്ന സിനിമാലോകത്ത് പാന്‍ ഇന്ത്യന്‍ ചര്‍ച്ചയായി കാന്താര ചാപ്റ്റര്‍ 1
ദുരന്തങ്ങള്‍ വിട്ടൊഴിയാതെ കാന്താര ചാപ്റ്റര്‍ 1ന്റെ ചിത്രീകരണം
തിരുവനന്തപുരം: സമൂഹത്തില്‍ വലിയൊരളവില്‍ സ്വാധീനം ചെലുമെത്തുമെങ്കിലും വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും കാര്യത്തില്‍ സിനിമാ മേഖലയും ഒട്ടും പിന്നിലല്ല.ഇത്തരം വിശ്വാസങ്ങളെ പൊളിച്ചു കളഞ്ഞ സിനിമാ പ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും ഇന്നും ഒരു പരിധിവരെ വിശ്വാസത്തിന്റെ വഴിയെ തന്നെയാണ് സിനിമാമേഖലയും സഞ്ചരിക്കുന്നത്.സെറ്റില്‍ ഉണ്ടാകുന്ന ചില സംഭവവികാസങ്ങള്‍ പോലും ശുഭ-അശുഭ ലക്ഷണങ്ങളായി വ്യാഖ്യാനിക്കുന്നതും കുറവല്ല.അത്തരത്തില്‍ ഇപ്പോഴിത ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ ചര്‍ച്ചയാവുകയാണ് കാന്താര ചാപ്റ്റര്‍ 1 മായി ബന്ധപ്പെട്ട അപകട പരമ്പരകള്‍.മൂന്നു മരണവും സംവിധായകന് ഉള്‍പ്പടെ സഞ്ചരിച്ച ബോട്ട് അപകടത്തില്‍ പെട്ടതുമൊക്കെയായി കാന്താരായുടെ സെറ്റില്‍ കാര്യങ്ങള്‍ ഒന്നും തന്നെ അത്ര സുഖകരമായല്ല നീങ്ങുന്നത്.
വളരെ ചെറിയ ബജറ്റിലെത്തി ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് കാന്താര.ചിത്രം വന്‍വിജയമായതിന് പിന്നാലെയാണ് ചിത്രത്തിന് സീക്വലും പ്രീക്വലും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.അതിനാല്‍ തന്നെ പ്രഖ്യാപന നാള് മുതലേ സിനിമാ ആസ്വാദകരും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര: ചാപ്റ്റര്‍ 1.ആദ്യഭാ?ഗത്തിന് ലഭിച്ച സ്വീകാര്യതയാണ് രണ്ടാം ഭാഗമെടുക്കാന്‍ അണിയറപ്രവര്‍ത്തകരേയും പ്രേരിപ്പിച്ചത്.എന്നാല്‍ ചിത്രീകരണം തുടങ്ങിയനാള്‍ മുതല്‍ ദുരന്തങ്ങളും വിവാദങ്ങളും വിട്ടൊഴിയാതെ പിന്തുടരുകയാണ് ചിത്രത്തെ.ദിവസങ്ങള്‍ക്ക് മുന്നെയുണ്ടായ ബോട്ടപകടമായിരുന്നു ഇതില്‍ ഏറ്റവും ഒടുവിലത്തേത്.
സിനിമാ ചിത്രീകരണത്തിനിടെ വെല്ലുവിളികളും അപകടങ്ങളും ഉണ്ടാവുന്നത് നാം കണ്ടിട്ടുണ്ട്.എന്നാല്‍ തുടരെത്തുടരെ അപകടങ്ങളും അപകട മരണങ്ങളും കാന്താരയുടെ സെറ്റില്‍ നടക്കുന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടക്കുന്ന അഞ്ചാമത്തെ അശുഭസംഭവമാണ് കഴിഞ്ഞദിവസമുണ്ടായ ബോട്ടുമറിയല്.ബോട്ടിലുണ്ടായിരുന്ന നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 അണിയറ പ്രവര്‍ത്തകരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.സംഭവം ആവര്‍ത്തിക്കപ്പെട്ടതോടെ പലവിധത്തിലുളള ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചയായിട്ടുണ്ട്.
തുളുനാട്ടിലെ ആചാരമായ പഞ്ചുരുളിയെയും ഗുളികനെയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തുവന്നത്.അതിനാല്‍ അപകടപരമ്പര തുടര്‍ന്നതും സിനിമയ്ക്ക് മേല്‍ ദൈവകോപമേറ്റു എന്നാണ് ഒരുവിഭാഗത്തിന്റെ നിരീക്ഷണം.കൂടാതെ മൂന്നു മരണങ്ങളും രണ്ട് അപകടങ്ങളും നല്കിയ ആഘാതത്തില്‍ മുന്നോട്ട് പോകുന്ന ചിത്രത്തെപ്പറ്റി 'കാന്താരയുടെ ശാപം'എന്ന പേരില്‍ ചര്‍ച്ച സജീവമായിക്കഴിഞ്ഞു.
മരം മുറി വിവാദത്തില്‍ ആരംഭിച്ച പ്രശ്നങ്ങള്‍
അപകടപരമ്പരയ്ക്ക് മുന്നെ തന്നെ കാന്താര ചാപ്റ്റര്‍ വണ്ണിന്റെ വിവാദങ്ങള്‍ക്ക് തുടക്കമായിരുന്നു.കര്‍ണാടകയിലെ ഹേരൂരു ?ഗ്രാമത്തിനോട് ചേര്‍ന്നുള്ള ?ഗവി?ഗുഡ്ഡ കാട്ടില്‍ സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നു.സിനിമാ ചിത്രീകരണം കാരണം ?ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു എന്ന് പരിസരവാസികള്‍ അന്ന് പരാതിയുമായി രം?ഗത്തെത്തി. ?ഗ്രാമത്തില്‍ മാത്രം ചിത്രീകരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെങ്കിലും കാടിനകത്ത് കയറിയാണ് സിനിമ ചിത്രീകരിക്കുന്നതെന്നും പരിസരവാസികള്‍ പരാതിപ്പെട്ടു.
ഹെരുരു ഗ്രാമത്തിലെ ഗാവിഗുദ്ദ എന്ന വനം പ്രദേശത്താണ് 'കാന്താര : ചാപ്റ്റര്‍ 1'ന്റെ ചിത്രീകരണം ആരംഭിച്ചത്.വളരെ രഹസ്യമായി നടന്നിരുന്ന ചിത്രീകരണം പരിസ്ഥിതിക്ക് നാശം വരുത്തുന്ന തരത്തിലാണെന്ന പ്രശ്നം പ്രദേശവാസികള്‍ ഉന്നയിച്ചതോടെ സംഭവം വാര്‍ത്തയായി.അതിന്റെ പേരില്‍ പ്രദേശവാസികള്‍ പ്രതിഷേധം നടത്തുകയും ചെയ്തു.ഗ്രാമ പ്രദേശങ്ങളിലാണ് ക്രൂവിന് ചിത്രീകരണത്തിനായുള്ള അനുമതി നല്‍കിയത്. എന്നാല്‍ വനത്തിലാണ് ക്രൂ ചിത്രീകരണം നടത്തുന്നതെന്നായിരുന്നു ആരോപണം.കൂടാതെ ചിത്രീകരണത്തിനിടെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതും പ്രശ്നം വഷളാക്കി.
അത് വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് പ്രശ്നമുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.ചിത്രീകരണം മൃഗങ്ങളെയും പക്ഷികളെയു
ം ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ സന്ന സ്വാമി ആരോപിച്ചു.സ്ഫോടക വസ്തുകള്‍ ഉപയോഗിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ സിനിമാ ജീവനക്കാരെ നേരിട്ടതോടെ സ്ഥിതിഗതികള്‍ വഷളായി.സംഘര്‍ഷത്തില്‍ സിനിമാ ജീവനക്കാര്‍ പ്രദേശവാസിയായ ഹരീഷിനെ ആക്രമിച്ചതായും ആരോപണം ഉണ്ടായിരുന്നു.പിന്നാലെ പ്രതിഷേധം ഉയരുകയും ചിത്രീകരണം അവിടെ നിന്ന് മാറ്റണം എന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം നടത്തി.'ഗോമാല പ്രദേശത്ത് ചെറിയ രീതിയിലാണ് തീപിടിത്തം സൃഷ്ടിച്ചത്. അവിടെ ചിത്രീകരണം നടത്താന്‍ അവര്‍ അനുമതി നേടിയിട്ടുണ്ട്.വനം മേഖലയിലെ ഒരു നിയമവും ലംഘിക്കപ്പെട്ടിട്ടില്ല',എന്നായിരുന്നു യെസലൂരു ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സോമസേഖര്‍ പറഞ്ഞത്.ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ വിവാദമായെങ്കിലും അന്വേഷണത്തില്‍ ക്രൂ പ്രശ്നങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് തെളിയുകയായിരുന്നു. 2024 ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
വാഹനാപകടം..ഒന്നിനു പിറകെ ഒന്നായി മൂന്നു മരണങ്ങള്!സെറ്റിനെ പിടിച്ചുകുലുക്കിയ അസ്വാഭാവികത
2025 മെയ് മാസത്തിലാണ് 'കാന്താര : ചാപ്റ്റര്‍ 1'നെ തേടി വീണ്ടും പ്രശ്നങ്ങളുടെ തുടക്കം.മെയ് 6 ന് കര്‍ണാടകയിലെ കൊല്ലൂരിലെ സൗപര്‍ണിക നദി. 'കാന്താര'യിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായ വൈക്കം സ്വദേശി, 32കാരന് എം.എഫ്. കപിലിന്റെ മുങ്ങിമരണം.
മലയാളിയായിരുന്ന കപില്‍ ഉച്ഛഭക്ഷണത്തിന്റെ സമയത്ത് നദിയില്‍ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നത്.തുടര്‍ന്ന് അന്ന് വൈകുന്നേരം അയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഷൂട്ടിംഗിന്റെ ഭാഗമായല്ല മരണം സംഭവിച്ചത് എന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ഭാഷ്യം.സംഭവത്തില്‍ കൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.ഇതേ തുടര്‍ന്ന് കുറച്ച് ദിവസത്തേക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരുന്നു.
വെറും അഞ്ചുദിവസത്തിനപ്പുറം മെയ് 11നാണ് അടുത്ത ആഘാതം.'കാന്താരയുടെ' ഭാഗമായ കന്നഡ സിനിമയുടെ പ്രിയ കൊമേഡിയന്‍ രാകേഷ് പൂജാരി 34-ാം വയസില്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നു.സുഹൃത്തിന്റെ മെഹന്ദി ചടങ്ങില്‍ പങ്കെടുക്കവെ വെളുപ്പിന് രണ്ടു മണിയോട് കൂടി കുഴഞ്ഞു വീണ രാകേഷിനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.ചിത്രത്തില്‍ അയാളുടെ ഭാഗങ്ങള്‍ രാകേഷ് പൂര്‍ത്തിയാക്കിയിരുന്നു എന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ഭാഷ്യം.എങ്കിലും സംഭവത്തെത്തുടര്‍ന്ന്
ചിത്രീകരണം മാറ്റി വെച്ചു.പിന്നാലെ റിലീസ് വൈകും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി.ഒടുവില്‍ അഭ്യൂഹങ്ങളില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചു.
2025 ഒക്ടോബര്‍ 2ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപന സമയത്ത് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്. അതില്‍ മാറ്റമുണ്ടാകില്ലെന്നും തീരുമാനിച്ചത് പോലെ തന്നെയാണ് ചിത്രീകരണം നടക്കുന്നതെന്നും നിര്‍മാതാക്കള്‍ സമൂഹമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.ഇവിടം കൊണ്ടും തീര്‍ന്നില്ല.കാന്താരയിലെ അസ്വഭാവികത.ഒരുമാസത്തിനിപ്പുറം വീണ്ടും ഒരു മരണവാര്‍ത്ത സിനിമയെ തേടിയെത്തി.ജൂണ്‍ 14ന്.മലയാളിയായ മിമിക്രി താരം കലാഭവന്‍ നിജു (43) ഹൃദയാഘാതം മൂലം മരിച്ചു.'കാന്താര'യുമായി ബന്ധപ്പെട്ട് രണ്ടു മാസങ്ങള്‍ക്കിടയിലെ മൂന്നാമത് മരണമായിരുന്നു നിജുവിന്റെത്.
ഇതിന് പുറമെ മറ്റ് ജീവഹാനിയുണ്ടായിലെങ്കിലും മറ്റ് ചില അനിഷ്ട സംഭവങ്ങളും ചിത്രത്തെ ചുറ്റിപ്പറ്റിയുണ്ടായി.2024 നവംബറില്‍ കര്‍ണാടകയിലെ കൊല്ലൂരിനടുത്തുള്ള ജഡ്കാലില്‍ വച്ച് 'കാന്താര' സിനിമയിലേക്കുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി ഷൂട്ടിംഗ് കഴിഞ്ഞ് യാത്ര പുറപ്പെട്ട ബസ് അപകടത്തില്‍പ്പെടുന്നു.ഡ്രൈവര്‍ക്ക് വണ്ടിയുടെ മേലുള്ള നിയന്ത്രണം വിടുകയും, ആറു പേരെ പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷൂട്ടിംഗ് പ്രതിസന്ധിയും ഉണ്ടായി.അതേമാസം തന്നെ നവംബറില്‍ ഹൊസാനഗരയിലെ പേമാരിയില്‍ 'കാന്താര: ചാപ്റ്റര്‍ 1ന്റെ' സെറ്റ് തകര്‍ന്നുവീണു.
സംവിധായകന് ഉള്‍പ്പടെ അകപ്പെട്ട ബോട്ടപകടം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാന്താരയുമായി ബന്ധപ്പെട്ട അപകടങ്ങളുടെയും വിവാദങ്ങളുടെയും ഏറ്റവും ഒടുവിലത്തെ സംഭവമാണ് സംവിധായകന് ഋഷഭ് ഷെട്ടി ഉള്‍പ്പടെ സഞ്ചരിച്ച ബോട്ട് അപകടത്തില്‍ പെട്ടത്.ബോട്ടിലുണ്ടായിരുന്ന നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 അണിയറ പ്രവര്‍ത്തകരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ശിവമോഗ ജില്ലയിലെ മസ്തികട്ടേ മേഖലയിലെ മണി ജലസംഭരണിയില്‍ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.മെലിന കൊപ്പ എന്ന പ്രദേശത്തിനടുത്തുള്ള ആഴംകുറഞ്ഞ ഭാഗത്തായിരുന്നു ബോട്ട് മറിഞ്ഞത്.
ഭാഗ്യവശാല്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ആഴം കുറവായതിനാലാണ് വന്‍ അത്യാഹിതം ഒഴിവായത്. ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോയി.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.സംഭവത്തില്‍ ഇതുവരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരും പ്രതികരിച്ചിട്ടില്ല.
അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പോലീസ്.. മറുപടിയില്ലെങ്കില്‍ ഷൂട്ടിങ്ങ് വേണ്ട!
ബോട്ട് അപകടവുമായി ബന്ധപ്പെട്ടാണ് കാന്താര ചാപ്റ്റര്‍ 1 ന്റെ പുതിയ പ്രതിസന്ധി.ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്കി ഹൊസനഗര തഹസില്‍ദാര്‍. ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ചിത്രീകരണത്തിനുള്ള അനുമതി രേഖകള്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് തഹസില്‍ദാര്‍ രശ്മി അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കിയത്.
കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസര്‍വോയറിലാണ് ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്.ഞായറാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.അപകടം സംബന്ധിച്ച് നാഗര്‍ ഹോബ്ലിയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ സിനിമാ സംഘെത്ത ബന്ധപ്പെട്ടിരുന്നു.എന്നാല്‍, മറുപടി ഒന്നും ലഭിച്ചില്ല.ഇതോടെയാണ്, മൂന്ന് ദിവസത്തിനുള്ളില്‍ സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അപകട വിവരങ്ങളും സമര്‍പ്പിക്കണമെന്ന് കാണിച്ച് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്.മറുപടി നല്‍കാത്ത പക്ഷം സിനിമയുടെ തുടര്‍ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദാക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം സിനിമയുടെ സെറ്റുകളില്‍ മാരകമായ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആദര്‍ശ് പ്രചരണങ്ങള്‍ തള്ളിക്കളയാന്‍ ശ്രമിച്ചതായാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മണി ഡാം റിസര്‍വോയറിനുള്ളില്‍ ബോട്ട് മറിഞ്ഞപ്പോള്‍ അതില്‍ ആരും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.ശക്തമായ കാറ്റും മഴയും മൂലമാണ് ബോട്ട് മറിഞ്ഞതെന്നും സംഭവം നടക്കുമ്പോള്‍ ചുറ്റും ആരും ഉണ്ടായിരുന്നില്ല എന്നും അതിനാല്‍ ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ബോട്ട് പശ്ചാത്തലത്തില്‍ മാത്രമാണെന്നും സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമല്ലെന്നും ആദര്‍ശ് വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചതായ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് നിര്‍മാതാവ് വ്യക്തമാക്കി.യഥാര്‍ഥ ഷൂട്ടിങ് സ്ഥലത്ത് നിന്ന് വളരെ അകലെയാണ് സംഭവം നടന്നതെന്നും അതിനാല്‍ ഷെഡ്യൂള്‍ പ്രകാരം ചിത്രീകരണം തുടര്‍ന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.എല്ലാ അഭിനേതാക്കളുടെയും, ക്രൂ അംഗങ്ങളുടെയും,സുരക്ഷ ഉറപ്പുനല്‍കിക്കൊണ്ട്,വെള്ളത്തിലെ ചിത്രീകരണത്തിന് ആവശ്യമായ എല്ലാ അനുമതികളും എടുത്തിട്ടുണ്ടെന്ന് ആദര്‍ശ് പറഞ്ഞു.മാത്രമല്ല, സംഭവിക്കാവുന്ന അപകടങ്ങള്‍ തടയാന്‍ ഷൂട്ടിങ് സ്ഥലത്ത് സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കിയതായി അദ്ദേഹം പറഞ്ഞു.
പ്രകൃതിയെയും ദൈവിക ശക്തികളെയും ആരാധിച്ചു പോന്ന തുളുനാട്ടുകാരുടെ ആചാരത്തെ അടിസ്ഥാനമാക്കി കഥപറയുന്ന കാന്താരയില്‍ പ്രകൃതിയും ഒരു പ്രധാന കഥാപാത്രമാണ്.അതിനാല്‍ തന്നെ ബിഗ്ബജറ്റിലൊരുങ്ങുന്ന ഇത്തരം സിനിമകളില്‍ അപകടങ്ങളും പുതുമയല്ല.പക്ഷെ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍..ഞാന്‍ ഗന്ധര്വ്വന് പിന്നാലെ പി പത്മരാജന്റെ മരണം സംഭവിച്ചതും..ആഹിരി രാഗത്തില്‍ 'പഴന്തമിഴ് പാട്ടിനു' ഈണമിട്ട എം.ജി. രാധാകൃഷ്ണന് നേരിട്ട ആരോഗ്യപ്രശ്നങ്ങളും,..ആദ്യ സിനിമയുടെ ചിത്രീകരണ സമയത്ത് നദിയാ മൊയ്തുവിന് പൊള്ളലേറ്റത് സിനിമയുടെ വിജയത്തിന് കാരണമായെന്ന് വിശ്വസിക്കുന്ന സിനിമാ ചര്‍ച്ചകള്‍ക്കിടയില്‍ കാന്താരയും കാന്താരയിലെ അപകട പരമ്പരയും പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്.