കാത്തിരിപ്പിന് വിരാമം; 'കാന്ത' ട്രെയ്‌ലർ അപ്‌ഡേറ്റ് എത്തി; ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ അനൗൺസ്മെൻ്റ് വീഡിയോ പുറത്ത്

Update: 2025-11-04 14:28 GMT

കൊച്ചി: ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം 'കാന്ത'യുടെ ട്രെയിലർ നാളെ റിലീസ് ചെയ്യും. ചിത്രത്തിൻ്റെ ട്രെയിലർ അനൗൺസ്മെൻ്റ് വീഡിയോ പുറത്തിറങ്ങി. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന 'കാന്ത' നവംബർ 14-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിർമ്മാതാക്കൾ.

1950-കളിലെ മദ്രാസിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖറിൻ്റെ പ്രകടനം മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷ. "റേജ് ഓഫ് കാന്ത" എന്ന പേരിൽ പുറത്തിറങ്ങിയ ടൈറ്റിൽ ഗാനം തമിഴ്-തെലുങ്ക് റാപ്പ് ഗാനമായി ശ്രദ്ധ നേടിയിരുന്നു. ഇതിനുമുമ്പ് റിലീസ് ചെയ്ത "പനിമലരേ", "കണ്മണീ നീ" എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രണയം, ഈഗോ, കല, വൈകാരികത തുടങ്ങിയ വിഷയങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നതെന്ന് സൂചനയുണ്ട്.

Full View

ദുൽഖർ സൽമാനെ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'. തമിഴിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ'ന് ശേഷം ദുൽഖർ നായകനാകുന്ന ചിത്രം കൂടിയാണിത്. കേരളത്തിൽ ചിത്രത്തിൻ്റെ പ്രദർശനം വേഫേറർ ഫിലിംസ് തന്നെയാണ് നിർവഹിക്കുന്നത്.

Tags:    

Similar News