പേര് പോലെ തന്നെ ഏറെ വൈവിധ്യം നിറഞ്ഞ ചിത്രം..; ഇന്ദ്രൻസിന്റെ കുട്ടന്റെ ഷിനിഗാമി ഒടിടിയില്‍ റിലീസ് ചെയ്തു
By : സ്വന്തം ലേഖകൻ
Update: 2025-07-05 14:52 GMT
കൊച്ചി: ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ പ്രധാന വേഷത്തിലെത്തിച്ച് റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത സിനിമയാണ് കുട്ടന്‍റെ ഷിനിഗാമി. പേര് പോലെ തന്നെ പ്രമേയത്തിലും വൈവിധ്യവുമായി എത്തിയ ചിത്രമാണിത്. 20024 സെപ്റ്റംബര്‍ 24ന് തിയറ്റുകളിലെത്തിയ ചിത്രത്തിന്റെ ഒടിടിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. മനോരമമാക്സിലൂടെയാണ് ഇന്ദ്രൻസിന്റെ കുട്ടന്റെ ഷിനിഗാമി ഒടിടിടിയില്‍ എത്തിയിരിക്കുന്നത്.
കാലനും ഒരു ആത്മാവും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനിഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനിഗാമി എന്നാൽ കാലൻ എന്നാണ് ജാപ്പനീസ് ഭാഷയിലെ അര്‍ഥം. ഒരു ഫാന്റസി ചിത്രമായിരുന്നു ഇത്.