ഇതൊക്കെ ആര് കാണാനാണ്..; ഇതൊരു പക്കാ പ്രൊപ്പ​ഗണ്ട മൂവിയാണ്...!!; ഒടിടിയ്ക്ക് പിന്നാലെ 'ലോക' സിനിമയ്ക്ക് വിമർശനം; മലയാളികൾക്ക് ദൃശ്യവിസ്മയം സമ്മാനിച്ച പടം ബാക്കിയുള്ളവർക്ക് ഏറ്റില്ലെ?

Update: 2025-11-01 14:35 GMT

രുൺ ഡൊമിനിക് സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1 ചന്ദ്ര' എന്ന മലയാളത്തിലെ ആദ്യ വനിതാ സൂപ്പർഹീറോ ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെ വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്. ബംഗളൂരുവിനെയും അവിടുത്തെ ജനങ്ങളെയും ചിത്രം മോശമായി ചിത്രീകരിക്കുന്നുവെന്ന് ചിലർ ആരോപിക്കുന്നു. ചിത്രത്തിന്റെ ഇതിവൃത്തം കേരളത്തിൽ തന്നെ അവതരിപ്പിക്കാമായിരുന്നിട്ടും ബംഗളൂരുവിനെ ലക്ഷ്യം വെച്ചതെന്തിനെന്ന് വിമർശകർ ചോദ്യം ചെയ്യുന്നു.

കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ഒരുക്കിയ 'ലോക' 300 കോടി രൂപയാണ് നേടിയത്. കല്യാണി പ്രിയദർശൻ നീലി, ചന്ദ്ര എന്നീ ഇരട്ട വേഷങ്ങളിൽ എത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ഒ.ടി.ടി റിലീസിനും സമാനമായ സ്വീകാര്യത ലഭിച്ചെങ്കിലും, സിനിമയെ പ്രൊപ്പ​ഗണ്ട ചിത്രമായി ചിലർ ചിത്രീകരിക്കുന്നത് വിവാദമായിരിക്കുകയാണ്.

ബെംഗളൂരുവിൽ ഗാങ്സ്റ്റർ സംഘങ്ങൾ ആധിപത്യം സ്ഥാപിക്കുന്നതായും മലയാള ചലച്ചിത്ര പ്രവർത്തകർ ബംഗളൂരുവിനെ ആവർത്തിച്ച് മോശമായി കാണിക്കുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവണത തുടർന്നാൽ കർണാടക സർക്കാർ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കൂടാതെ, ചിത്രം ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.

എന്നാൽ, സിനിമയെ സിനിമയായി കാണണമെന്നും കലാ സ്വാതന്ത്ര്യത്തെ തകർക്കുന്ന രീതിയിലുള്ള വിവാദങ്ങൾ ആവശ്യമില്ലെന്നും നിരവധി പേർ സിനിമയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 

Tags:    

Similar News