ലിയോയ്ക്ക് ശേഷം വീണ്ടും വരവറിയിച്ച് ലോക്കി; ഓഗസ്റ്റ് മാസം തിയറ്റർ ഇളക്കിമറിക്കും; 'കൂലി' യുടെ വമ്പൻ അപ്ഡേറ്റ് പുറത്ത്; തലൈവരുടെ എൻട്രിക്കായി വെയിറ്റ് ചെയ്ത് ആരാധകർ

Update: 2025-05-06 16:51 GMT

ചെന്നൈ: തമിഴ് സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂലി. രജനികാന്ത് ആണ് ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ, കൂലി റിലീസ് ചെയ്യാൻ ഇനി 100 ദിവസം എന്ന് അറിയിച്ചു കൊണ്ടുള്ളതാണ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. രജനികാന്ത്, സൗബിൻ, ഉപേന്ദ്ര, സത്യരാജ്, നാഗാർജുന എന്നിവരാണ് വീഡിയോയിൽ ഉള്ളത്. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലേക്ക് എത്തും.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന കൂലി സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ് എന്നിങ്ങനെ വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്നുള്ളവരാണ് ചിത്രത്തില്‍ രജനിക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്റ്റൈല്‍ മന്നനൊപ്പം ബോളിവുഡ് സൂപ്പർസ്റ്റാര്‍ അണിനിരക്കും എന്ന സ്ഥിരീകരണമാണ് നല്‍കുന്നത് എന്നാണ് സൂചന. സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ തമിഴ് സൂപ്പർസ്റ്റാർ നെഗറ്റീവ് ഷേഡുകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് വിവരം. അനിരുദ്ധ് രവിചന്ദര്‍ ആണ് സം​ഗീത സംവിധാനം ചെയ്യുന്നത്. 

Tags:    

Similar News