തമിഴിലും കൂടുതല്‍ സജീവമാകാന്‍ നടി മാല പാര്‍വതി; ചിയാന്‍ വിക്രമിന്റെ ചിത്രത്തില്‍ നിര്‍ണായക റോളില്‍
By : സ്വന്തം ലേഖകൻ
Update: 2024-12-01 08:25 GMT
ചെന്നൈ: തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനായി അഭിനയിക്കുന്ന വിര ധീര ശൂരന്‍ എന്ന ചിത്രത്തില്‍ മാല പാര്‍വ്വതിയും. സിനിമയില്‍ നിര്‍ണായക റോളിലാണ് മാല പാര്‍വതിയും എത്തുന്നത്. ഇതിനോടകം തമിഴില്‍ പാര്‍വതിയുടെ എട്ടു ചിത്രങ്ങള്‍ റിലീസായിരുന്നു. മുറ എന്ന മലയാള ചിത്രത്തിലെ മികച്ച അഭിനയം മാല പാര്‍വതിക്ക കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനിടയാക്കിയിട്ടുണ്ട്.
വിഷ്ണു വിശാല്‍ നായകനാകുന്നസംവിധായകന് പ്രവീണിന്റെ ആര്യന് എന്ന ചിത്രത്തിലും അഭിനയിച്ചു.മുറയ്ക്കു ശേഷം റിലീസിന് ഒരുങ്ങുന്ന അന്‍പോട് കണ്മണിയിലും നല്ല വേഷമാണ്.ശശിധര്‍ സംവിധാനം ചെയ്യുന്ന ക്രെഡിറ്റ് സ്കോര്‍ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.ഗ്രാന്റ് പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച് അബിന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇനി അഭിനയിക്കുക.