'ഉരുക്കുള്ള യാര്ക്കും നേരമില്ലയെ...'; ഹൃദയത്തിൽ തൊട്ട് വീണ്ടുമൊരു യുവന്‍ മ്യൂസിക്; 'മാരീചനി'ലെ ' വീഡിയോ ഗാനം പുറത്ത്
മലയാളത്തിലെ പ്രിയ താരം ഫഹദ് ഫാസില്‍ വടിവേലു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാരീചലിനെ ഗാനം പുറത്ത്. ഫഫ സോംഗ് എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. മദന്‍ ഗാര്‍ഗിയുടേതാണ് വരികള്‍. മതിച്ചിയം ബാലയാണ് ആലപിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിന്‍റെ കഥാപാത്രമാണ് ഗാനത്തില്‍ ഉടനീളം ഉള്ളത്.
വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഒരു ഫീല്‍ ഗുഡ് ചിത്രം പോലെ തോന്നിപ്പിച്ച് സസ്പെന്‍സിന്‍റേതായ മൂഡ് സൃഷ്ടിക്കുന്നതാണ് നേരത്തെ പുറത്തെത്തിയ ടീസറിൽ ഉള്ളത്. റോഡ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടീസറിന്‍റെ ഏറിയ ഭാഗത്തും ഒരു ബൈക്കില്‍ യാത്ര ചെയ്യുന്ന ഫഹദിന്‍റെയും വടിവേലുവിന്‍റെയും കഥാപാത്രങ്ങളായിരുന്നു.