'ലോക'യുടെ ഹാങ്ങ് ഓവറിൽ മദ്രാസി മുങ്ങിപോയോ?; ശിവകാര്‍ത്തികേയൻ ചിത്രം കേരളത്തില്‍ പച്ചപിടിച്ചോ?; തിയറ്റർ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

Update: 2025-09-07 13:05 GMT

കൊച്ചി: തെന്നിന്ത്യൻ താരം ശിവകാർത്തികേയൻ നായകനായെത്തുന്ന 'മദ്രാസി' എന്ന ചിത്രം കേരളത്തിൽ റിലീസ് ദിനത്തിൽ മികച്ച കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ. എ.ആർ. മുരുകാദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ അഭിനേതാക്കളായ ബിജു മേനോനും ഷബീർ കല്ലറക്കലും പ്രധാന വേഷങ്ങളിലെത്തുന്നു. ബിജു മേനോന്റെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്.

ഇന്ത്യ ഒട്ടാകെ 13.1 കോടി രൂപയാണ് ചിത്രം റിലീസ് ദിനത്തിൽ നേടിയത്. ആദ്യ രണ്ട് ദിവസത്തിനുള്ളിൽ 25.40 കോടി രൂപയിലധികം ചിത്രം സ്വന്തമാക്കി. കേരളത്തിൽ നിന്ന് മാത്രം ആദ്യദിനം 50 ലക്ഷം രൂപയിലധികം ലഭിച്ചതായാണ് വിവരം. സമീപകാലത്ത് വിജയചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ശിവകാർത്തികേയൻ. വിജയ് സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ തമിഴകത്തിന്റെ അടുത്ത സൂപ്പർതാരമായി വിലയിരുത്തപ്പെടുന്ന നടൻ കൂടിയാണ് അദ്ദേഹം. 'മദ്രാസി'യുടെ കളക്ഷൻ പ്രതീക്ഷിച്ചത്ര ഉയർന്നില്ലെങ്കിലും തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയനും രുക്മിണി വസന്തും പ്രധാന വേഷത്തിലെത്തുന്നു. വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

Tags:    

Similar News