'കാമുകനാണെന്ന് താങ്കളോട് ആരാണു പറഞ്ഞത്? വിവരമില്ലാത്ത അനുമാനങ്ങള്‍ അടിച്ചുമാറ്റി സിനിമയും അതിലുള്ള ആളുകളും വിലയിരുത്തുന്നത് നിര്‍ത്തുക; 65-കാരന് 30-കാരി നായിക; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക മോഹന്‍
മോഹൻലാലും സത്യൻ അന്തിക്കാടും വർഷങ്ങൾക്കു ശേഷം വീണ്ടും കൈകോർക്കുന്ന ‘ഹൃദയപൂർവം’ എന്ന സിനിമയ്ക്ക് സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിപ്പിലാണ്. ചിത്രത്തില്‍ മാളവിക മോഹനൻ നായികയായി എത്തുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയത.
ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ മാളവിക തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചപ്പോൾ, അതിന് കീഴിൽ വന്ന ഒരു പരിഹാസ കമന്റാണ് ശ്രദ്ധ പിടിച്ചു പിടിച്ചത്. “65 കാരനായ ആളിന്റെ കാമുകിയായി 30 കാരി അഭിനയിക്കുന്നു. പ്രായത്തിന് അനുയോജ്യമല്ലാത്ത കഥാപാത്രങ്ങൾ ഈ മുതിർന്ന താരങ്ങൾ ചെയ്യുന്നു” എന്നാണ് ഒരാൾ കമന്റിച്ചത്. ഈ കമന്റിന് ശക്തമായ മറുപടിയുമായി മാളവിക രംഗത്തെത്തിയിരിക്കുകയാണ്.
“കാമുകനാണെന്ന് താങ്കളോട് ആരാണു പറഞ്ഞത്? സത്യസന്ധമായ വിവരമില്ലാത്ത അനുമാനങ്ങൾ അടിച്ചുമാറ്റി സിനിമയും അതിലുള്ള ആളുകളും വിലയിരുത്തുന്നത് നിർത്തുക.” — എന്ന് മാളവിക വ്യക്തമാക്കി.
മാളവികയുടെ ഈ പ്രതികരണം ആരാധകരുടെയും സോഷ്യല്‍ മീഡിയയുടെയും പിന്തുണ നേടിയതോടെയാണ് അത് വൈറലായത്. സമൂഹമാധ്യമങ്ങളില്‍ പരക്കെ പോസിറ്റീവ് പ്രതികരണങ്ങളാണ് ഇപ്പോള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കാണപ്പെടുന്നത്.