അന്യഭാഷാ പ്രേക്ഷകരുടെ ശ്രദ്ധനേടി മലയാളം ത്രില്ലർ; ഒടിടിയിൽ റെക്കോർഡ് നേട്ടവുമായി ടൊവിനോ ചിത്രം; 20 കോടി സ്ട്രീമിംഗ് മിനിറ്റുകളുമായി 'ഐഡന്റിറ്റി'
കൊച്ചി: ടൊവിനോ തോമസിന്റെ ഈ വർഷത്തെ ആദ്യ റിലീസ് ചിത്രമായിരുന്നു 'ഐഡന്റിറ്റി'. ഇൻവിസ്റ്റിഗേറ്റീവ് ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം അഖിൽ പോളും അനസ് ഖാനും സംവിധാനം നിര്‍വഹിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം തൃഷയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഇപ്പോഴിതാ ഒടിടി റിലീസില്‍ അത്തരത്തില്‍ ഒരു ത്രില്ലര്‍ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടുകയാണ്. അതിന്‍റെ ഔദ്യോഗിക കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെ ജനുവരി 31 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം എത്തിയിരുന്നു. ചിത്രം നേടുന്ന ട്രാക്ഷന്‍ സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ് സീ 5. തങ്ങളുടെ പ്ലാറ്റ്‍ഫോമില്‍ 200 മില്യണ്‍ (20 കോടി) സ്ട്രീമിംഗ് മിനിറ്റുകളാണ് ചിത്രം നേടിയിരിക്കുന്നതെന്ന് സീ 5 അറിയിക്കുന്നു. റെക്കോര്‍ഡ് കാഴ്ച എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
മികച്ച സാങ്കേതിക മികവോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്വിസ്റ്റ്, സസ്‌പെന്‍സ്, സര്‍പ്രൈസ് എന്നിവയാല്‍ സമ്പന്നമായ ചിത്രം ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കുന്നുണ്ടെന്നും ഒട്ടും തന്നെ ബോറടിപ്പിക്കുന്നില്ലെന്നുമാണ് സിനിമ കണ്ടവര്‍ പറയുന്നത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പ്രകടനം ബോക്സ് ഓഫീസിൽ കാഴ്ചവെക്കാനായാൽ ഐഡന്റിറ്റി ടൊവിനോയുടെ അടുത്ത ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ആയിരിക്കുമെന്നാണ് വിലയിരുത്തൽ.
അഖിൽ ജോർജ് ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോയാണ്. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. എം ആർ രാജാകൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്. സൗണ്ട് ഡിസൈൻ സിങ്ക് സിനിമയാണ്. രാഗം മൂവീസിൻ്റെയും കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെയും ബാനറിൽ രാജു മല്യത്ത്, ഡോ റോയ് സിജെ എന്നിവർ ചേർന്നാണ് 'ഐഡൻ്റിറ്റി' നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടത്തിയത്.
ഡോക്ടർ, തുപ്പരിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, അർജുൻ രാധാകൃഷ്‍ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് ചിത്രത്തിലുള്ളത്. തമിഴ് ചിത്രമായ മാവീരനിലൂടെ ശ്രദ്ധിക്കപ്പെട്ട യാനിക് ബെൻ, ഫീനിക്സ് പ്രബു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോയാണ്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.