മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രം പുറത്ത്; ഒപ്പം ഗ്രേസ് ആന്റണിയും സംവിധായകനു;േ മഹേഷ് നാരായണന്‍ ചിത്രത്തിലെ ലെക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്; ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ വരുന്നത് ഇതാദ്യം
നീണ്ട ഇടവേളയ്ക്ക് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തിലൂടെ ഒന്നിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം വളരെ ആവേശത്തോടെയാണ് രണ്ട് താരങ്ങളുടെയും ആരാധകര്‍ എടുക്കുന്നത്. ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയായിരിക്കും ഈ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലെക്കേഷന്‍ സ്റ്റില്‍സ് പുറത്ത് വന്നിരിക്കുകയാണ്. ലെക്കേഷനില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരിമിച്ചു നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
ഇതാദ്യമായാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നുള്ള, ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്തുവരുന്നത്. നടന്മാര്‍ക്കൊപ്പം സംവിധായകന്‍ മഹേഷ് നാരായണനെയും നടി ഗ്രേസ് ആന്റണിയെയും കാണാം. മമ്മൂട്ടികമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.
സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. അഞ്ചാം ഷെഡ്യൂള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. അടുത്ത ഷെഡ്യൂള്‍ ഉടന്‍ ഡല്‍ഹിയില്‍ ആംരഭിക്കും.
മമ്മൂട്ടി, മോഹന്‍ലാല്‍, രേവതി ഉള്‍പ്പടെയുള്ളവരുടെ രംഗങ്ങളാണ് ഡല്‍ഹിയില്‍ ചിത്രീകരിക്കുക. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.
രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.