മമ്മൂട്ടി ചിത്രം 'പാലേരിമാണിക്യം' വീണ്ടും പ്രദർശനത്തിന് എത്തുന്നു; റീ റിലീസ് ചെയ്യുന്നത് മൂന്നാം തവണയെന്ന ലോക റെക്കോർഡും തൂക്കി; തീയറ്ററിൽ വീണ്ടും മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാനൊരുങ്ങി ആരാധകർ...!

Update: 2024-10-03 11:46 GMT

കൊച്ചി: മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് 'പാലേരിമാണിക്യം'. ചിത്രം രണ്ട് തവണയാണ് റീ റിലീസ് ചെയ്തത്. ഇപ്പോഴിതാ ലോകത്ത് ആദ്യമായി റീ റിലീസ് മൂന്ന് പ്രാവശ്യം ചെയ്യുന്നുവെന്ന റെക്കോർഡും കൂടി സ്വന്തമാക്കിയിരിക്കുകയാണ്. മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരം മമ്മൂട്ടി മൂന്ന് വേഷങ്ങളിൽ എത്തി നിറഞ്ഞാടിയ ചിത്രമായിരുന്നു ‘പാലേരിമാണിക്യം' 'ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ വീണ്ടും തിയേറ്ററുകളിൽ എത്തുന്നുവെന്ന വാർത്തകൾ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

അതുപ്പോലെ മൂന്നാം തവണ റീ റിലീസ് ചെയ്യുന്നുവെന്ന ഖ്യാതി കൂടി ഈ സിനിമ ഏറ്റുവാങ്ങിയിരിക്കുകയാണ്. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ സെപ്റ്റംബർ 20 ന് ചിത്രം പ്രദർശനത്തിനെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്. പക്ഷെ സിനിമയുടെ റിലീസ് മാറ്റിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി മമ്മൂട്ടി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ നാലിനാണ് ചിത്രം റിലീസ് ചെയ്യുക.

മമ്മൂട്ടി ചിത്രം 'പാലേരിമാണിക്യം' വീണ്ടും പ്രദർശനത്തിന് എത്തുമ്പോൾ അദ്ദേഹത്തിന്റെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ മൂന്ന് കഥാപാത്രങ്ങൾ ആയിരിന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആ വർഷത്തെ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടി ഈ സിനിമയിലൂടെ നേടുകയും ചെയ്തു. അതോടൊപ്പം മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും സ്വന്തമാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News