അന്യഭാഷ ബോക്സ് ഓഫീസിലും 'മാർക്കോ' യുടെ തേരോട്ടം; ഉണ്ണി മുകുന്ദൻ ചിത്രത്തിന് ബോളിവുഡിലും വൻ സ്വീകാര്യത; ഷോകള്‍ വര്‍ദ്ധിപ്പിച്ചു; കണക്കുകൾ അറിയാം

Update: 2024-12-27 09:13 GMT

കൊച്ചി: ക്രിസ്മസ് അവധിക്കാലം ലക്ഷ്യമിട്ടെത്തിയ ഉണ്ണിമുകുന്ദൻ ചിത്രം റിലീസ് കേന്ദ്രങ്ങളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ക്ലാഷ് റിലീസായെത്തിയ മോഹൻലാൽ ചിത്രവും 'മാർക്കോ' യ്ക്ക് മുന്നിൽ അടിപതറിയെന്നാണ് കണക്കുകൾ നക്കുന്ന സൂചന. ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ഈ ആക്ഷൻ ത്രില്ലർ ചിത്രം പ്രഖ്യാപനം എത്തിയത് മുതൽ വലിയ ചർച്ചയായിരുന്നു. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാണ് ചിത്രമെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.

ആദ്യ ദിനം മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് അന്യഭാഷാ ബോക്സ് ഓഫീസുകളിലും മികച്ച പ്രതികരണമാണ് നേടുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സ് 3 കോടി രൂപക്ക് വിറ്റിരുന്നു. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോയ്ക്ക് വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ മോളിവുഡിൽ നിന്നും മറ്റൊരു ചിത്രം കൂടി ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് മനസ്സിലാക്കേണ്ടത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണ് 'മാർക്കോ' എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഉണ്ണി മുകുന്ദൻ ചിത്രം ആദ്യ തിങ്കളാഴ്ചയും വൻ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    

Similar News