5 ദിവസം കൊണ്ട് നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ; ഉണ്ണി മുകുന്ദൻ 100 കോടി കബ്ബിലെത്താൻ അധികം വൈകില്ല; 'മാർക്കോ' ഇതുവരെ നേടിയതെത്ര ?; കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്
കൊച്ചി: റിലീസ് കേന്ദ്രങ്ങളിൽ മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെച്ച് തരംഗമായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രമായ 'മാർക്കോ'. ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ആക്ഷൻ ത്രില്ലർ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരുടെ പ്രതീക്ഷകളോട് നീതി പുലർത്തിയ ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ പിറന്ന വർഷമായിരുന്നു 2024. ആദ്യ ദിനം മുതൽ മികച്ച പ്രതികരണം ലഭിച്ചതോടെ ഉണ്ണി മുകുന്ദന്റെ കരിയറിയെ ആദ്യ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമാകും മാർക്കോ എന്നാണ് വിലയിരുത്തൽ.
മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിനോട് നൂറ് ശതമാനം കൂറ് പുലർത്തുന്നതാണ് ചിത്രമെന്നായിരുന്നു 'മാർക്കോ'യെ പറ്റി പ്രേക്ഷകർ പറഞ്ഞത്. നൽകുന്ന സൂചന. മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും വയലന്‍സ് ഉള്ള ചിത്രമാണ് 'മാർക്കോ' എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ കളക്ഷനില്‍ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചിത്രം. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് മാര്‍ക്കോ നേടിയിരുന്നത്.
റിലീസ് ദിനത്തിലെ ചിത്രത്തിന്‍റെ ആഗോള ബോക്സ് ഓഫീസ് 10.8 കോടിയുടേത് ആയിരുന്നു. തുടര്‍ദിനങ്ങളിലും നേട്ടം തുടര്‍ന്നതോടെ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയം. അതേസമയം ക്രിസ്മസ് ദിനത്തിലും ചിത്രത്തിന് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഈ പ്രകടനം തുടർന്നാൽ 100 കോടി ക്ലബ്ബിലെത്താൻ ചിത്രത്തിന് അധികം സമയം വേണ്ടി വരില്ല എന്നാണ് വിലയിരുത്തൽ.
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാര്‍ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്‍റൂര്‍ ആണ് മാര്‍ക്കോയിലെയും ഈണങ്ങള്‍ ഒരുക്കുന്നത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.