'നൊന്തവർക്കേ നോവറിയൂ..'; മുകേഷ്, ആശ ശരത് പ്രധാന വേഷങ്ങളിൽ; ജയരാജ് ഒരുക്കുന്ന മെഹ്ഫിലിന്റെ ഗാനമെത്തി

Update: 2025-07-20 13:43 GMT

കൊച്ചി: മുകേഷ്, ആശ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെഹ്ഫിൽ'. സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ എട്ട് പാട്ടുകളാണുള്ളത്. ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ദീപാങ്കുരൻ സംഗീതം പകർന്ന് മുസ്തഫ, ദേവി ശരണ്യ എന്നിവർ ആലപിച്ച നൊന്തവർക്കേ നോവറിയൂ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ്‌ ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണമെഴുതിയിരിക്കുന്നതും ജയരാജാണ്.

മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ ജയരാജ് ഒരിക്കൽ നേരിൽ കണ്ട് ഹൃദയത്തിൽ പതിഞ്ഞ ഒരു സംഗീതരാവിന്റെ ദൃശ്യാവിഷ്ക്കാരമാണ് മെഹ്ഫിൽ. മുല്ലശ്ശേരി രാജഗോപാലനായി മുകേഷ് അഭിനയിക്കുന്നു. മുല്ലശ്ശേരി രാജഗോപാലന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് മോഹൻലാലിന്റെ എക്കാലത്തെ മികച്ച കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠന് രഞ്ജിത്ത് ജീവൻ പകർന്നത്. ഭാര്യയായി ആശ ശരത് ആണ് വേഷമിടുന്നത്. ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ, കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധാർത്ഥ് മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത്‌ ലാൽ, അജീഷ്, ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായൺ, ജി വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുൽ ദീപ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിപിൻ മണ്ണുറാണ്.

മേഷ് നാരായൺ, ജി വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, ദേവി ശരണ്യ, മുസ്തഫ മാന്തോട്ടം, ഹൃദ്യ മനോജ് തുടങ്ങിയവരാണ് ഗായകർ. സത്യം ഓഡിയോസാണ് പാട്ടുകൾ റിലീസ് ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രേമചന്ദ്രൻ പുത്തൻചിറ, രാമസ്വാമി നാരായണസ്വാമി, , കല സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് ലിബിൻ മോഹൻ, വസ്ത്രലങ്കാരം കുമാർ എടപ്പാൾ, സൗണ്ട് വിനോദ് പി ശിവറാം, കളർ ബിപിൻ വർമ്മ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിനോയ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ സജി കോട്ടയം. ഓഗസ്റ്റ് എട്ടിന് മെഹ്ഫിൽ തിയേറ്ററുകളിലെത്തും. പി ആർ ഒ എ എസ് ദിനേശ്.

Tags:    

Similar News