ഹൃദു ഹാറൂൺ നായകനാവുന്ന 'മേനേ പ്യാർ കിയ'; 'ജൂൺ പോയാൽ ജൂലൈ' വീഡിയോ ഗാനം റിലീസായി; ആലാപനം ആന്റണി ദാസൻ, സംഗീതം ഇലക്ട്രോണിക് കിളി

Update: 2025-08-23 13:45 GMT

കൊച്ചി: നവാഗതനായ ഫൈസൽ ഫസലുദ്ദീൻ സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' എന്ന പുതിയ ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ 'ജൂൺ പോയാൽ ജൂലൈ' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പ്രശസ്ത ഗായകൻ ആന്റണി ദാസൻ ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. മുത്തുവിന്റേതാണ് വരികൾ.

മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ വരികൾ സംയോജിപ്പിച്ച ഒരു ഗാനമെന്ന പ്രത്യേകതയും "ജൂൺ പോയാൽ ജൂലൈ"ക്കുണ്ട്. പ്രണയകഥയായി തുടങ്ങി പിന്നീട് ത്രില്ലർ സ്വഭാവത്തിലേക്ക് മാറുന്ന സിനിമയെന്നാണ് അണിയറക്കാർ നൽകുന്ന സൂചന. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 29-ന് തിയേറ്ററുകളിലെത്തും.

Full View

ഹൃദു ഹാറൂണിനും പ്രീതിക്കും പുറമെ അസ്കർ അലി, മിദൂട്ടി, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, മൈം ഗോപി, ജഗദീഷ് ജനാർദ്ദനൻ, റിഡിൻ കിംഗ്സിലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഫൈസൽ ഫസലുദ്ദീനും ബിൽകെഫ്സലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഡോൺപോൾ പി ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവഹിക്കുന്നു. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ.

Tags:    

Similar News