'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം'; പ്രഖ്യാപിച്ചതിലും നേരത്തെ ടോവിനോ ചിത്രമെത്തി; 'നരിവേട്ട' സോണിലിവില്‍ സ്‌ട്രീമിംഗ്‌ ആരംഭിച്ചു

Update: 2025-07-10 16:57 GMT

കൊച്ചി: യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രമാണ് 'നരിവേട്ട'. അനുരാജ് മനോഹർ സംവിധാനം നിര്‍വഹിച്ച ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 30 കോടിയോളം നരിവേട്ട നേടി എന്നാണ് ട്രേഡ് റിപ്പോര്‍ട്ടുകള്‍. ഒടിടിയിലേക്ക് ജൂലൈ 11ന് ടൊവിനോ ചിത്രം എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒരു ദിവസം നേരത്തെ സോണിലിവില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുക. മെയ് 24നായിരുന്നു ചിത്രത്തിന്റെ റിലീസ്. ടൊവിനോ തോമസ്, വര്‍ഗീസ് പീറ്റര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍ സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന്‍ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.

'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. പ്രിയംവദ കൃഷ്‍ണ,ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് നരിവേട്ടയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ എം ബാദുഷ, വിജയ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ്.

വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ സക്കീർ ഹുസൈൻ. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ് വിഷ്ണു പി സി, സ്റ്റീൽസ് ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ് യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക് സൗത്ത്.

കേരള ഡിസ്ട്രിബ്യൂഷൻ ഐക്കൺ സിനിമാസ്, തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ എ ജി എസ് എന്റർടൈൻമെന്റ്, തെലുങ്ക് ഡിസ്ട്രിബ്യൂഷൻ മൈത്രി മൂവി, ഹിന്ദി ഡിസ്ട്രിബ്യൂഷൻ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കന്നഡ ഡിസ്ട്രിബ്യൂഷൻ ബാംഗ്ലൂർ കുമാർ ഫിലിംസ്, ഗൾഫ് ഡിസ്ട്രിബ്യൂഷൻ ഫാർസ് ഫിലിംസ്, റെസ്റ്റ് ഓഫ് ദ് വേൾഡ് ഡിസ്ട്രിബ്യൂഷൻ ബർക്ക്ഷെയർ ഡ്രീം ഹൗസ് ഫുൾ.

Tags:    

Similar News