തനിക്ക് കിട്ടിയ കഴിവ് തന്റെ പരിമിതിയായി മാറിയാല്‍ ഒരു സൂപ്പര്‍ ഹീറോയ്ക്ക് എന്ത് സംഭവിക്കും? അനന്തന്റെ 'ബേബി' ശ്രദ്ധിക്കപ്പെടുമ്പോള്‍

Update: 2025-03-12 06:15 GMT

തിരുവനന്തപുരം: തനിക്ക് കിട്ടിയ കഴിവ് തന്റെ പരിമിതിയായി മാറിയാല്‍ ഒരു സൂപ്പര്‍ ഹീറോയ്ക്ക് എന്ത് സംഭവിക്കും? അതാണ് അനന്തന്‍ ജി റ്റി സംവിധാനം ചെയ്ത ബേബിയുടെ പ്രമേയം. പ്രേമലുവിന് ശേഷം ശ്യാം മോഹന്‍ ബേബി എന്ന ടൈറ്റില്‍ കഥാപാത്രത്തില്‍ എത്തുന്ന ചിത്രം വളരെ മികച്ച അഭിപ്രായങ്ങളോടെ ആണ് മുന്നേറുന്നത്.

താന്‍ കാരണം സ്വയമേ ഒറ്റപ്പെടുകയും തന്റെ അച്ഛനെ മറ്റുള്ളവരുടെ മുന്നില്‍ തലകുനിച്ചു നിര്‍ത്തുകയും, ഇത്തരത്തില്‍ കുഞ്ഞു നാളു തൊട്ടുള്ള കാര്യങ്ങള്‍ സ്വന്തം സെല്‍ഫ് കോണ്‍ഫിഡന്‍സിനെ ബാധിക്കുകയും ചെയ്യുന്നത് ഒരു വ്യക്തിയെ എങ്ങനെ സ്വാധീനിക്കും എന്നുള്ളത് വളരെ മികവോടെയാണ് ശ്യാം മോഹന്‍ അവതരിപ്പിച്ചിരിക്കുന്നത്. കയ്യടക്കത്തോടുള്ള അവതരണമാണ് ബേബിയുടെ പ്രത്യേകത. മിന്നല്‍ മുരളി പോലൊരു സിനിമക്ക് സാധ്യത തന്നുകൊണ്ടാണ് ബേബി അവസാനിക്കുന്നത്.

സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍, പേരിലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ കൂടിയായ അനൂപ് വി ശൈലജയുടെ ഗംഭീര ഫ്രെയിംസും കഥയുടെ ഒഴുക്ക് നിലനിര്‍ത്തിയുള്ള കൈലാഷ് എസ് ഭവന്റെ എഡിറ്റിങ്ങും കഥ പറച്ചിലിന് ഗുണകരമായി. സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്റെ എഴുത്തുകാരില്‍ ഒരാള്‍ കൂടിയായ കൈലാഷ് എസ് ഭവന്‍ ''ബേബി ' യുടെ സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു.

കണ്ണന്‍ നായര്‍, ഗായത്രി ഗോവിന്ദ്,ജിജോ ജേക്കബ്, ഗായത്രി മയൂര, ശ്രീരംഗ് ഷൈന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മുഖ്യ സംവിധാന സഹായി-കൈലാഷ് എസ് ഭവന്‍, പശ്ചാത്തല സംഗീതം- വിഷ്ണു ദാസ്, കലാസംവിധാനം- രാഹുല്‍ എം ധരന്‍

Similar News