അഖില്‍ മാരാര്‍ ആദ്യമായി നായകനാകുന്ന 'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി'; മാസ് ആക്ഷനുമായി ചിത്രത്തിന്റെ ട്രെയ്‌ലര്‍
കൊച്ചി: സ്റ്റാര്‍ഗേറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രസീജ് കൃഷ്ണ നിര്‍മിച്ച് ബാബു ജോണ്‍ സംവിധാനം ചെയ്യുന്ന 'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ബിഗ് ബോസ് ജേതാവ് അഖില്‍ മാരാര്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഒട്ടേറെ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയതാണ് 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാരുടെ സഹമത്സരാര്‍ഥി ആയിരുന്ന സെറീന ജോണ്‍സണ്‍ ആണ് ചിത്രത്തിനെ നായിക. ബിഗ് ബോസ് സീസണ്‍ 6 മത്സരാര്‍ഥി അഭിഷേക് ശ്രീകുമാറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയില്‍ കോട്ടയം നസീര്‍, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, നവാസ് വള്ളിക്കുന്ന്, അതുല്‍ സുരേഷ്, കോട്ടയം രമേഷ്, ദിനേശ് ആലപ്പി, പ്രസീജ് കൃഷ്ണ, ഉദയ കുമാര്‍, ശിവദാസ് മട്ടന്നൂര്‍, സെറീന ജോണ്‍സണ്‍, കൃഷ്ണ പ്രിയ, ലക്ഷ്മി ഹരികൃഷ്ണന്‍, ശ്രീഷ്മ ഷൈന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. സിനിമ ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവര്‍ക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്‌നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ചിത്രം അവതരിപ്പിക്കുന്നത്.
ഛായാഗ്രാഹകന്‍: എല്‍ബന്‍ കൃഷ്ണ, ട്രെയ്ലര്‍: ഡോണ്‍ മാക്സ്, എഡിറ്റര്‍: രജിഷ് ഗോപി, മ്യൂസിക്: ജെനീഷ് ജോണ്‍, ബിജിഎം: സാജന്‍ കെ. റാം, വരികള്‍: വൈശാഖ് സുഗുണന്‍, ഷാബി പനങ്ങാട്ട്, ത്രില്‍സ്: കലൈ കിങ്സന്‍, ആര്‍ട്ട്: അജയ് മാങ്ങാട്, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, മേക്കപ്പ്: റോണക്സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രജീഷ് സാഗര്‍, കോറിയോഗ്രാഫി: ഷംനാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഉദയകുമാര്‍, സരിത സുരേഷ്, ഷൈന്‍ ദാസ്, അസോസിയേറ്റ് ഡയറക്ടര്‍: ബ്ലസ്സന്‍ എല്‍സ, സ്റ്റില്‍സ്: അരുണ്‍ പി. രവീന്ദ്രന്‍, പിആര്‍ഒ: വാഴൂര്‍ ജോസ്, ഷെജിന്‍ എം.കെ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്.