അനശ്വര രാജനും അഭിഷൻ ജീവിന്തും ഒരുമിക്കുന്ന റൊമാന്റിക് കോമഡി; വിത്ത് ലവ്' ട്രെയിലർ പുറത്തിറങ്ങി; ചിത്രം ഫെബ്രുവരി 6ന് തിയറ്ററുകളിലേക്ക്

Update: 2026-01-31 11:46 GMT

കൊച്ചി: അനശ്വര രാജനും അഭിഷൻ ജീവിന്തും പ്രധാന വേഷങ്ങളിൽ എത്തുന്ന തമിഴ് റൊമാന്റിക് കോമഡി ചിത്രം 'വിത്ത് ലവി'ന്റെ ട്രെയിലർ പുറത്തിറങ്ങി. സ്കൂൾകാല പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.ട്രെയിലറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അഭിഷൻ്റെയും അനശ്വരയുടെയും കെമിസ്ട്രിയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. തെലുങ്കിൽ മികച്ച വിജയങ്ങൾ നേടിയ അനശ്വര രാജൻ തമിഴിലും ഈ വിജയഗാഥ തുടരുമെന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിൽ അഭിഷയും അനശ്വരയും വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത്. മോനിഷ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്.

സ്കൂൾകാലഘട്ടം വളരെ അനായാസമായാണ് അനശ്വര ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. നവാഗതനായ മധൻ സംവിധാനം ചെയ്യുന്ന 'വിത്ത് ലവ്' നിർമ്മിക്കുന്നത് സൗന്ദര്യ രജനികാന്താണ്. 'ടൂറിസ്റ്റ് ഫാമിലി' എന്ന സിനിമയുടെ സംവിധായകൻ കൂടിയായ അഭിഷൻ ജീവിന്ത് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ, തേനി മുരുകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Tags:    

Similar News