കശ്മീർ ഫയൽസിനും, കേരള സ്റ്റോറിയ്ക്ക് ഒന്നും നിങ്ങൾക്ക് പ്രശ്‌നമില്ലേ?; വിജയ്‌യെ പോലൊരു ആളെ മനപൂർവ്വമാണ് ലക്ഷ്യമിടുന്നത്; ജനനായകനെ പിന്തുണച്ച് മൻസൂർ അലി ഖാൻ

Update: 2026-01-29 12:32 GMT

മിഴ് സിനിമ ലോകവും ദശലക്ഷക്കണക്കിന് ആരാധകരും ഒരേപോലെ ഉറ്റുനോക്കുന്ന വിജയ് ചിത്രം 'ജനനായകൻ' സെൻസർ കുരുക്കിൽ. നടൻ വിജയിയുടെ സിനിമാ കരിയറിലെ അവസാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ സിനിമയെ കാത്തിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നുള്ള കടുംപിടുത്തം മൂലം ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

സെൻസർ ബോർഡിന്റെ ഈ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് തമിഴ് നടൻ മൻസൂർ അലി ഖാൻ പ്രതികരിച്ചത്. ഒരു സിനിമയെ അതിന്റെ കലാരൂപത്തിൽ കാണുന്നതിന് പകരം തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ജനാധിപത്യപരമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ജനനായകൻ' എന്ന പേരുപോലെ തന്നെ ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു സിനിമയെ തടഞ്ഞു വെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ച ‘ദി കശ്മീർ ഫയൽസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ സിനിമകൾക്ക് തടസ്സങ്ങളില്ലാതെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. എന്നാൽ 'ജനനായകൻ' മാത്രം തുടർച്ചയായി സെൻസർഷിപ്പ് പ്രശ്‌നങ്ങൾ നേരിടുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. വിജയ്‌യെപ്പോലൊരു മാസ് ഹീറോയെയും അദ്ദേഹത്തിന്റെ സിനിമയെയും എന്തിനാണ് ബോധപൂർവം ലക്ഷ്യം വെക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News