'ഒരു തനി നാടൻ തുള്ളൽ'; വൻ താരനിരയുമായി ജി. മാർത്താണ്ഡൻ ഒരുക്കുന്ന 'ഓട്ടം തുള്ളൽ'; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Update: 2026-01-17 14:47 GMT

കൊച്ചി: ജി മാർത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളലി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'ഒരു തനി നാടൻ തുള്ളൽ' എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ഈ ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് സൂചന. ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിച്ച്, ആധ്യ സജിത്ത് അവതരിപ്പിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോളി വത്സൻ, ടിനി ടോം, മനോജ് കെ യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലുണ്ട്. ബിനു ശശിറാം ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

മമ്മൂട്ടി നായകനായ 'ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്', 'അച്ഛാ ദിൻ', പൃഥ്വിരാജ് ചിത്രം 'പാവാട', കുഞ്ചാക്കോ ബോബൻ നായകനായ 'ജോണി ജോണി യെസ് അപ്പ', റോഷൻ മാത്യു- ഷൈൻ ടോം ചാക്കോ ടീമിന്റെ 'മഹാറാണി' എന്നിവയ്ക്ക് ശേഷം ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്. ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. പ്രദീപ് നായരാണ് ഛായാഗ്രഹണം, രാഹുൽ രാജ് സംഗീതവും, ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.

അജയ് വാസുദേവ്, ശ്രീരാജ് എകെഡി എന്നിവർ ക്രിയേറ്റീവ് ഹെഡുകളാണ്. സുജിത് രാഘവ് ആർട്ട് ഡയറക്ടറും, അമൽ സി ചന്ദ്രൻ മേക്കപ്പും, സിജി തോമസ് നോബൽ വസ്ത്രാലങ്കാരവും ഒരുക്കുന്നു. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവരാണ് ഗാനരചന. അജയ് ചന്ദ്രിക, പ്രശാന്ത് എഴവൻ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരായും, സാജു പൊട്ടയിൽകട, ഡിഫിൻ ബാലൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു.

ബിജു കടവൂർ പ്രൊഡക്ഷൻ കൺട്രോളറും, റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാരുമാണ്. ദീപു പുരുഷോത്തമൻ സ്ക്രിപ്റ്റ് അസോസിയേറ്റും, അജിത് എ ജോർജ് സൗണ്ട് മിക്സിംഗും, ചാൾസ് സൗണ്ട് ഡിസൈനും, വിഷ്ണു എൻ കെ ഫിനാൻസ് കൺട്രോളറും, അജി മസ്കറ്റ് സ്റ്റിൽസും, പ്രമേഷ് പ്രഭാകർ മീഡിയ ഡിസൈനും നിർവഹിക്കുന്നു. വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, വാഴൂർ ജോസ് എന്നിവരാണ് പിആർഒ, മാർക്കറ്റിംഗ് ചുമതലകൾ വഹിക്കുന്നത്.

Tags:    

Similar News