പോലീസ് വേഷത്തിൽ നവ്യയും സൗബിനും; 'പാതിരാത്രി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; കാക്കിക്കുള്ളിലെ കഥയാണോ എന്ന് ആരാധകർ

Update: 2025-09-11 13:15 GMT

കൊച്ചി: നവ്യ നായരും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം 'പാതിരാത്രി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബറിൽ പ്രദർശനത്തിനെത്തും. മമ്മൂട്ടി നായകനായെത്തിയ 'പുഴു' എന്ന ചിത്രത്തിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

ചിത്രത്തിൽ നവ്യ നായരും സൗബിൻ ഷാഹിറും പോലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് എത്തുന്നത്. കെ.വി. അബ്ദുൾ നാസറും ആഷിയ നാസറുമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്.

ഷാജി മാറാട് തിരക്കഥയെഴുതുന്ന ചിത്രത്തിൽ ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ആത്മീയ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവരും അണിനിരക്കുന്നു. ജേക്സ് ബിജോയ് ഈണം പകരുന്ന ചിത്രത്തിന്റെ സംഗീതം 'തുടരും', 'ലോക' എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം നിർവഹിക്കുന്നതാണ്.

Tags:    

Similar News