സമ്മതമില്ലാതെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ എടുത്തു; സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു; വ്‌ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ്; കള്ളക്കേസെന്ന് താരത്തിന്റെ പ്രതികരണം
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരമുള്ള വ്ളോഗര്‍ മുകേഷ് നായര്‍ക്കെതിരെ കുട്ടികളെ സംരക്ഷിക്കുന്ന പോക്‌സോ നിയമപ്രകാരം കേസ്. ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലമായി അര്‍ദ്ധനഗ്നയാക്കി ഫോട്ടോകള്‍ എടുക്കുകയും, ആ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.
കോവളത്തെ ഒരു റിസോര്‍ട്ടില്‍ ഏകദേശം ഒരേമാസം മുമ്പ് റീല്‍സ് വീഡിയോയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച പ്രത്യക്ഷമായ അക്രമമാണ് കേസിനാസ്പദം. മുകേഷ് നായര്‍ തന്നെ ആ റീല്‍സില്‍ അഭിനയിച്ചിരുന്നുവെന്നും അതിനായി കുട്ടിയെ അനുമതിയില്ലാതെ റിസോര്‍ട്ടിലേക്ക് കൊണ്ടുവന്നുവെന്നും പരാതിയില്‍ പറയുന്നു.
ചിത്രീകരണ സമയത്ത് കുട്ടിയുടെ ശരീരത്തില്‍ അനധികൃതമായി സ്പര്‍ശനം നടത്തിയതും, കുട്ടിയുടെ സമ്മതമില്ലാതെയാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ എടുത്തതും കുട്ടിക്ക് മാനസികമായി തകര്‍ന്നെന്നും മാതാപിതാക്കളുടെ പരാതി വ്യക്തമാക്കുന്നു.
സംഭവത്തെ തുടര്‍ന്ന് കോവളം പൊലീസില്‍ പരാതി നല്‍കിയ മാതാപിതാക്കളുടെ അടിസ്ഥാനത്തില്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
എന്നാല്‍ കേസിന് പിന്നാലെ പ്രതികരണവുമായി മുകേഷ് നായര്‍ രംഗത്ത് എത്തി. ഇതൊരു വ്യാജ പരാതിയാണെന്നും. എന്നെ ട്രാപ്പ് ചെയ്ത് കുടുക്കാനുള്ള പരാതിയാണിതെന്നും മുകേഷ് പറഞ്ഞു. ജാന്‍ പ്രെഡക്ഷന്‍സിന് വേണ്ടി ഞാന്‍ അഭിനയിച്ച റില്‍സാണിത്. എന്റെ നിരപാരധിത്വം കോടതിയില്‍ തെളിയിക്കാന്‍ സമയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.