വീണ്ടും സിദ്ധ് ശ്രീറാം; ലുക്മാൻ നായകനാകുന്ന 'അതിഭീകര കാമുകനിലെ 'പ്രേമാവതി..' ഗാനമെത്തി; ചിത്രം നവംബര്‍ 14ന് തിയേറ്ററുകളില്‍

Update: 2025-10-24 14:31 GMT

കൊച്ചി: യുവതാരം ലുക്മാൻ നായകനാകുന്ന 'അതിഭീകര കാമുകൻ' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'പ്രേമാവതി' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം പ്രശസ്ത ഗായകൻ സിദ്ധ് ശ്രീറാം ആണ് ആലപിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 'മിന്നൽവള' എന്ന ഗാനത്തിലൂടെ സിദ്ധ് ശ്രീറാം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

ഹെയ്കാർത്തി രചിച്ച് ബിബിൻ അശോകാണ് 'പ്രേമാവതി'ക്ക് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സരിഗമ സ്വന്തമാക്കിയിട്ടുണ്ട്. സിദ്ധ് ശ്രീറാമിന്റെയും റാപ്പർ ഫെജോയുടെയും സാന്നിധ്യമുള്ള ഒരു പോസ്റ്റർ പങ്കുവെച്ചാണ് സരിഗമ വിവരം അറിയിച്ചത്.

'അതിഭീകര കാമുകൻ' ഒരു റൊമാൻ്റിക് കോമഡി ഫാമിലി ചിത്രമാണ്. നവംബർ 14ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ ദൃശ്യ രഘുനാഥ് ആണ് നായിക. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജയ് മോഹൻരാജ് ആണ് തിരക്കഥാകൃത്ത്. ശ്രീറാം ചന്ദ്രശേഖരൻ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവഹിക്കുന്നു. 

Tags:    

Similar News