ഒടിടി റൈറ്റ്സ് വിറ്റ് പോയത് വമ്പൻ തുകയ്ക്ക്; മോഹൻലാൽ ചിത്രം ഒടിടിക്ക് നേടിയതെത്ര ? ചര്‍ച്ചയായി പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍

Update: 2025-03-03 09:07 GMT

കൊച്ചി: ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലെ ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. ചിത്രത്തിന്റെ പ്രൊമോഷൻ മെറ്റീരിയലുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റ ടീസർ റിലീസായിരുന്നു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹൻലാൽ സ്ക്രീനിൽ തകർത്താടാൻ കാത്തിരിക്കുന്ന ആരാധകർ.

ഇപ്പോഴിതാ മോഹൻലാലിന്റെ ലൂസിഫിറിന് ഒടിടിക്ക് 13 കോടിയില്‍ അധികം ലഭിച്ചുവെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗവും റിലീസിനൊരുങ്ങിയിരിക്കുകയാണ്. മാര്‍ച്ച് 27നാണ് ചിത്രത്തിന്റെ റിലീസ്. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മാര്‍ച്ച് 27 നാണ് ചിത്രത്തിന്‍റെ റിലീസ്. 

Tags:    

Similar News