'ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക്'; ഇന്ദ്രന്‍സ്, മീനാക്ഷി പ്രധാന വേഷങ്ങളിൽ; നവാഗതനായ ദീപക് ഡിയോണ്‍ ഒരുക്കുന്ന പ്രൈവറ്റിന്റെ ട്രെയ്‌ലർ പുറത്ത്
കൊച്ചി: മലയാളികളുടെ പ്രിയ താരം ഇന്ദ്രൻസും, മീനാക്ഷി അനൂപും പ്രധാന വേഷങ്ങളിലെത്തുന്ന 'പ്രൈവറ്റ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി.കെ. ഷബീര്‍ നിര്‍മിക്കുന്നു. 'ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക്' എന്ന ടാഗ്ലൈനോടെയാണ് ചിത്രമെത്തുന്നത്. ആഗസ്റ്റ് ഒന്നിന് ചിത്രം തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിന്‍ സത്യ നിര്‍വഹിക്കുന്നു. ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: അശ്വിൻ സത്യ എഡിറ്റിംഗ്: ജയ കൃഷ്ണ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: സുരേഷ് ഭാസ്‌കർ, കലാസംവിധാനം: മുരളി ബേപ്പൂർ, വസ്ത്രാലങ്കാരം: സരിത സുഗീത്, മേക്കപ്പ്: ജയൻ പൂങ്കുളം, ലൈൻ പ്രൊഡ്യൂസർ: താജു സജീദ്, പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജയേന്ദ്ര ശർമ്മ, കളറിസ്റ്റ്: ലിജു പ്രഭാകർ, ട്രെയിലർ കട്ട്: കിരൺ വസന്തകുമാർ, VFX: ലൂമ FX, സ്റ്റിൽസ്: അജി കൊളോണിയ, പബ്ലിസിറ്റി ഡിസൈൻ: മനു തോമസ്, പിആർഒ: എ.എസ്. ദിനേശ്.