ചിത്രം ബോറടിച്ചെങ്കിൽ തീയേറ്റർ വിട്ടിറങ്ങിക്കോ; പണം തിരികെക്കിട്ടും; 'ഫ്‌ളെക്‌സി ഷോ' സംവിധാനവുമായി പി.വി.ആര്‍. ഐനോക്‌സ്

Update: 2024-12-21 11:51 GMT

മുംബൈ: തീയേറ്ററില്‍ സിനിമകാണുന്ന സമയത്തിനുമാത്രം പണം നൽകിയാൽ മതിയെന്ന സംവിധാനം വന്നാൽ എങ്ങനെയുണ്ടാകും ? എന്നാൽ അങ്ങനെയൊരു അവസരം പ്രേക്ഷകർക്ക് ഒരുക്കാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുകയാണ് തിയേറ്റര്‍ ശൃംഖലയായ പി.വി.ആര്‍. ഐനോക്‌സ്. 'ഫ്‌ളെക്‌സി ഷോ' എന്ന പേരിൽ എന്ന പേരില്‍ ഈ സംവിധാനം കൊണ്ടുവരുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ചില തിയേറ്ററുകളില്‍ ഈ സംവിധാനം നടപ്പാക്കി.

ഈ സംവിധാനത്തിലൂടെ സിനിമയുടെ അവശേഷിക്കുന്ന സമയം കണക്കാക്കിയാണ് സിനിമ ടിക്കറ്റിന്റെ പണം നിശ്ചയിക്കുക. 75 ശതമാനത്തിലധികം സമയം ബാക്കിയുണ്ടെങ്കില്‍ 60 ശതമാനം ടിക്കറ്റ് തുക പ്രേക്ഷകർക്ക് തിരികെക്കിട്ടും. 50 ശതമാനംമുതല്‍ 75 ശതമാനംവരെ സമയമാണുള്ളതെങ്കില്‍ പകുതിത്തുക മടക്കിക്കിട്ടും. 25 മുതല്‍ 50 ശതമാനംവരെ ബാക്കിയാണെങ്കില്‍ 30 ശതമാനം തുകയാണ് തിരിച്ചുകിട്ടുക. അതേസമയം, ഈ ടിക്കറ്റിന് പത്തുശതമാനം അധികം തുക ഈടാക്കുന്നുണ്ട്.


'ഫ്‌ളെക്‌സി ഷോ' സംവിധാനം ഇങ്ങനെ:

  • ടിക്കറ്റിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്താല്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വീഡിയോ അനലറ്റിക്‌സ് സംവിധാനമുപയോഗിച്ച് സീറ്റ് നിരീക്ഷിക്കും.

  • സീറ്റില്‍ ആളുവരുന്നതും പോകുന്നതും നോക്കി പണമീടാക്കും
Tags:    

Similar News