'ഇത്രയും ഗംഭീരമായ ഒരു കോണ്‍സെപ്റ്റ് പോസ്റ്റര്‍ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല'; 'എമ്പുരാൻ' വമ്പന്‍ വിജയമായിരിക്കും; പ്രശംസയുമായി രാം ഗോപാല്‍ വര്‍മ്മ

Update: 2025-01-25 11:53 GMT

കൊച്ചി: മോളിവുഡിൽ വൻ തരംഗമായ ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വലിയ ആകാംക്ഷയോടെയാണ് സിനിമ ആസ്വാദകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്ററും പൃഥ്വിരാജ് പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്റർ പങ്കുവച്ചുകൊണ്ട് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ മലയാള ചിത്രം മാര്‍ക്കോയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനെക്കുറിച്ചും രാം ഗോപാല്‍ വര്‍മ്മ പറയുന്ന വാക്കുകള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.

"ഇത്രയും ഗംഭീരമായ ഒരു കോണ്‍സെപ്റ്റ് പോസ്റ്റര്‍ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് ഈ പോസ്റ്ററില്‍ത്തന്നെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്", പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ടാണ് രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ്. ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ അദ്ദേഹം നേരത്തെയും പങ്കുവച്ചിട്ടുണ്ട്. ഒപ്പം എമ്പുരാന്‍ അവസാന ഷെഡ്യൂള്‍ സമയത്ത് ലൊക്കേഷന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. 2025 മാർച്ച് 27നാണ് 'എമ്പുരാന്‍റെ' റിലീസ്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



അതേസമയം നാളെ വൈകിട്ട് ആറ് മണിക്ക് കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വച്ചാണ് ടീസര്‍ ലോഞ്ച് ചടങ്ങ്. രാത്രി 7.07 ന് ടീസര്‍ ഓണ്‍ലൈന്‍ ആയും റിലീസ് ആവും. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിവരും എമ്പുരാനില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. 

Tags:    

Similar News