ചിരഞ്ജീവിയുമായി ക്ലാഷ് വയ്ക്കാന്‍ ഒരുങ്ങി രവി തേജ..!; ആര്‍ടി76- ന്റെ ഷൂട്ടിംഗ് തുടങ്ങി; ഗംഭീരമായ പൂജാ ചടങ്ങുകളോടെ തുടക്കം; പ്രതീക്ഷ കൈവിടാതെ ആരാധകർ!

Update: 2025-06-05 11:57 GMT

ഹൈദരാബാദ്: നടൻ രവി തേജയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 76-ാമത്തെ ചിത്രമായ ആര്‍ടി76, ഗംഭീരമായ പൂജാ ചടങ്ങുകളോടെ ഔദ്യോഗികമായി തുടങ്ങി. 2026 സംക്രാന്തി ലക്ഷ്യമാക്കിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

കിഷോർ തിരുമല സംവിധാനം ചെയ്യുന്ന ചിത്രം എസ്എല്‍വി സിനിമാസിന് കീഴിൽ സുധാകർ ചെറുകുരി നിർമ്മിക്കും. ഈ ചിത്രം അടുത്ത വർഷം ജനുവരിയിലാകും തിയേറ്ററുകളിൽ എത്തുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ചിത്രത്തില്‍ സ്റ്റൈലിഷ് വൈബിലാണ് പതിവ് പോലെ രവിതേജ എത്തുന്നത് എന്നാണ് ഫസ്റ്റലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഡിസൈനർ സ്യൂട്ടിൽ രവി തേജയെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ അനൗൺസ്മെന്റ് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തിറക്കി. രവി തേജയുടെ ട്രേഡ്‌മാർക്ക് കോമഡിയും മാസ് അപ്പീലും നിറഞ്ഞ ഒരു സമ്പൂർണ്ണ കുടുംബ എന്റർടെയ്‌നറാണ് ആര്‍ടി76 എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Tags:    

Similar News