സൂര്യ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്; 'റെട്രോ'യുടെ ആദ്യ ഗാനമെത്തുന്നു; പ്രൊമോ വീഡിയോ പുറത്ത് വിട്ട് കാർത്തിക് സുബ്ബരാജ്
ചെന്നൈ: തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് നടിപ്പിൻ നായകൻ സൂര്യ. വലിയ പ്രതീക്ഷകളോടെ തീയറ്ററിൽ എത്തി ബോക്സ് ഓഫീസിൽ വൻ പരാജയമായി സൂര്യ ചിത്രമായിരുന്നു 'കങ്കുവ'. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിനേറ്റ അപ്രതീക്ഷ പരാജയത്തിന് ശേഷം വലിയൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് സൂപ്പർ താരം സൂര്യ. തമിഴിൽ തട്ട്പൊളിപ്പൻ ആക്ഷൻ ചിത്രങ്ങളൊരുക്കി ജനപ്രീതി നേടിയ കാര്‍ത്തിക് സുബ്ബരാജ് സൂര്യയുമായി ഒരുമിക്കുന്ന ചിത്രമായ 'റെട്രോ'യ്ക്കായി വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിടുകയാണ്. കണ്ണാടി പൂവേയെന്ന ഗാനമാണ് നാളെ ചിത്രത്തിലേതായി പുറത്തുവിടുക.
A little pill from the Love Drug...❤️🔥
— karthik subbaraj (@karthiksubbaraj) February 12, 2025
Can't wait for u all to listen to the magic @Music_Santhosh and @Lyricist_Vivek have created. #KannadiPoove 1st single from #Retro dropping tomorrow at 5pm #RetroFromMay1 #LoveLaughterWar pic.twitter.com/oSV5Jg9dQb
അതേസമയം, ചിത്രത്തിന് റിലീസ് മുന്നേ തന്നെ വലിയ ഹൈപ്പാണ് ലഭിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടൈറ്റിൽ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. നെറ്റ്ഫ്ലിക്‌സാണ് ചിത്രത്തിന്റെ ഒടിടി റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്. 80 കോടിക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്ഷനും, റൊമാൻസിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം മികച്ച തീയേറ്റർ എക്സ്പീരിയൻസ് ആകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. മെയ് 1ന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. കാർത്തിക് സുബ്ബരാജ് മാജിക്ക് ആവർത്തിച്ചാൽ ചിത്രം വലിയ വിജയമാകുമെന്ന് കാര്യത്തിൽ സംശയമില്ല.
ലവ്, ലോട്ടർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചിത്രത്തിൽ പൂജാ ഹെഗ്‌ഡെ ആണ് നായിക. ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് 'റെട്രോ' യുടെ സംഗീതം ഒരുക്കുന്നത്.
സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂരസുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മുഹമ്മദ് ഷഫീഖ് അലിയാണ്.
കലാസംവിധാനം ജാക്കി, വസ്ത്രാലങ്കാരം പ്രവീൺ രാജ, സ്റ്റണ്ട് കേച്ച കംഫക്ദീ, മേക്കപ്പ് വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.