'പഴയെ നടിപ്പിൻ നായകനെ ഞങ്ങൾക്ക് കാണണം..'; എല്ലാ കണക്കും തീർക്കാൻ തന്നെ; കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'റെട്രോ'യുമായി സൂര്യ; പുതിയ അപ്ഡേറ്റ് പുറത്ത്; പ്രതീക്ഷ വിടാതെ ആരാധകർ!

Update: 2025-04-02 14:14 GMT

ചെന്നൈ: തമിഴ് ഇൻഡസ്ട്രിയിൽ നടിപ്പിൻ നായകൻ എന്ന് അറിയപ്പെടുന്ന സൂപ്പർ താരം സൂര്യയുടെ അടുത്ത ചിത്രമാണ് 'റെട്രോ'. സൂര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്, സൂര്യ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്നാണ് ചിത്രത്തിന്റെ സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.

മെയ് ഒന്നിനാണ് സിനിമയുടെ റിലീസ്. ആരാധകർ ഏറെ പ്രതീക്ഷയോടെ ചിത്രത്തെ കാണുന്നത്. ഒടുവിൽ ഇറങ്ങിയ കങ്കുവയുടെ പരാജയം ആരാധകരെ കടുത്ത നിരാശയിലാക്കിയിരിന്നു. അതിൽ നിന്നും വലിയൊരു തിരിച്ചുവരവിനാണ് താരം ഒരുങ്ങുന്നത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ടാകും. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

Tags:    

Similar News