ജോജുവിന്റെ 'പണി' യെ വെല്ലാൻ ആഷിക് അബു; പവർ പാക്ക്ഡ് കഥാപാത്രങ്ങളുടെ വമ്പൻ നിര; തിരിച്ച് വരവ് മാസ്സാക്കാൻ വാണി വിശ്വനാഥും; ഞെട്ടിച്ച് 'റൈഫിള്‍ ക്ലബ്ബ്' ന്റെ ട്രെയ്‌ലർ

Update: 2024-12-05 08:03 GMT

കൊച്ചി: പ്രഖ്യാപനം എത്തിയത് മുതൽ വലിയ ചർച്ചയായ ചിത്രമായിരുന്നു 'റൈഫിള്‍ ക്ലബ്ബ്'. ചിത്രത്തിന്റേതായി പുറത്ത് ഇറങ്ങിയ പ്രൊമോഷൻ മെറ്റീരിയലുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലൂടെ മികച്ചൊരു തിരിച്ചു വരവ് കൂടിയാണ് ചിത്രത്തിന്റെ സംവിധായകൻ ആഷിഖ് അബു ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ ഗംഭീര ട്രെയ്‌ലർ ഇന്നലെ പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രൈയിലറിന് ലഭിക്കുന്നത്. യൂട്യുബിലും ട്രെയ്‌ലർ ട്രെൻഡിംഗായി തുടരുകയാണ്. പവർ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ ഹൈലൈറ്റെന്ന് അടിവരയിട്ടുകൊണ്ടാണ് ചിത്രത്തിന്‍റെ ട്രെയിലർ.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ എല്ലാ ക്യാരക്ടർ പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വിജയരാഘവൻ, വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, റാപ്പർ ഹനുമാൻകൈൻഡ്, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, ഉണ്ണിമായ പ്രസാദ്, ദർശന രാജേന്ദ്രൻ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു.

ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്‍റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'. കൂടാതെ ഡോ. ലാസർ എന്ന കഥാപാത്രമാണ് സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്നത്, സുരഭി ലക്ഷ്മിയുടെ സൂസൻ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും വലിയ പ്രേക്ഷക ശ്രദ്ധ നേടി. കുഴിവേലി ലോനപ്പൻ എന്ന കഥാപാത്രത്തെയാണ് വിജയ രാഘവൻ അവതരിപ്പിക്കുന്നത്.

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. വി സാജനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിനായി സ്റ്റണ്ട് ഒരുക്കുന്നത് സുപ്രീം സുന്ദറാണ്. സംഗീതം റെക്സ് വിജയൻ.

Tags:    

Similar News