'സംഭവം അറിഞ്ഞ ഉടനെ തന്നെ വിന്‍സിയെ വിളിച്ചു; അവര്‍ക്ക് ആദ്യം പരാതി നല്‍കാന്‍ ഭയമായിരുന്നു; ഷൈനിനെ എന്നേ വിലക്കേണ്ടതായിരുന്നു; വിന്‍സിക്ക് എല്ലാ പിന്തുണയും നല്‍കും'; സജി നന്ത്യാട്ട്

Update: 2025-04-17 06:31 GMT

കൊച്ചി: നടി വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോയ്ക്കെതിരേ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് ഫിലിം ചേംബര്‍ നടപടിയിലേക്ക്. ഇതേ തുടര്‍ന്ന് ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് ശക്തമായ പ്രതികരണവുമായി മുന്നോട്ട് വന്നു. സംഭവത്തെത്തുടര്‍ന്ന് ആദ്യം തന്നെ വിന്‍സിയെ വിളിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോയെ എന്നേ വിലക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ല്യൂസിസി, ഐസി സമിതകളുയുമായി സഹകരിച്ച് പരാതിയെ കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടത്തിയതായും, വിന്‍സിക്ക് ആദ്യം പരാതി പറയാന്‍ ഭയം തോന്നിയിരുന്നുവെന്നും, എല്ലാ പിന്തുണയും നല്‍കുമെന്ന് ഉറപ്പു നല്‍കിയതായും സജി നന്ത്യാട്ട് അറിയിച്ചു. ഫിലിം ചേംബര്‍ അടിയന്തര യോഗം തിങ്കളാഴ്ച ചേരുമെന്ന് അറിയിച്ച അദ്ദേഹം, നടന്‍ ഷൈന്‍ ടോം ചാക്കോയോടുള്ള സമീപനം വീണ്ടും വിലയിരുത്തുമെന്നും, ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി.

നിലവിലുള്ള സിനിമാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഷൈന്‍ ഒഴിവാക്കപ്പെടില്ലെങ്കിലും, പുതിയ സിനിമകളുടെ കാര്യത്തില്‍ സംഘടന തീരുമാനമെടുക്കും. വനിതാ സഹപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമാ സെറ്റുകളില്‍ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തുന്നതിന് യാതൊരു എതിര്‍പ്പുമില്ലെന്നും, ആലപ്പുഴയില്‍ നടന്ന ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സംബന്ധിച്ചിരിക്കുന്ന സിനിമാപ്രവര്‍ത്തകരെതിരെയുള്ള നിയമനടപടികള്‍ക്ക് പിന്തുണ നല്‍കുമെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News