'പവർഹൗസ് ആൻഡ് വേഴ്സറ്റൈൽ ആക്ടർ സഞ്ജു ബാബ'; 'രാജാസാബി'ലെ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Update: 2025-07-29 13:01 GMT

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമാണ് 'ദി രാജാസാബ്'. ഹൊറർ-കോമഡി ജോണറിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ മെറ്റീരിയലുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ 'രാജാസാബി'ലെ സഞ്ജയ് ദത്തിന്‍റെ ഞെട്ടിക്കുന്ന ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സഞ്ജയ് ദത്തിന്‍റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ റിലീസായിരിക്കുന്നത്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.

'ഞങ്ങളുടെ പവർഹൗസ്, വേഴ്സറ്റൈൽ ആക്ടർ സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകൾ, ഏവരേയും നടുക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ആ നിമിഷങ്ങൾക്കായി ഒരുങ്ങിക്കോളൂ...' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷമാണ് മാരുതി രാജാ സാബ് ഒരുക്കുന്നത്. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി കെ വിശ്വ പ്രസാദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തമന്‍ എസ് ആണ് സംഗീതം. കാർത്തിക് പളനിയാണ് സിനിമയുടെ ഛായാഗ്രഹണം. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.

ചിത്രത്തിന്‍റെ ഫൈറ്റ് കോറിയോ​ഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം, മാര്‍ക്കറ്റിംഗ് ആർ.സി. കമല കണ്ണനാണ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, വിഎഫ്എക്സ് കമ്പനി ഡെക്കാണ്‍ ഡ്രീംസ്, മോഷന്‍ പോസ്റ്റര്‍ വെങ്കി, വിഷ്വല്‍ സൂപ്പര്‍വിഷന്‍ അനില്‍ കുമാര്‍ ഉപാദ്വൗള തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.

Tags:    

Similar News