ആർമി വേഷത്തിൽ പൃഥ്വിരാജ്; ചുറ്റും ബോംബ് ബ്ലാസ്റ്റും അമ്പരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും; ബോളിവുഡ് ചിത്രം 'സര്‍സമീന്‍' ടീസർ പുറത്തിറങ്ങി; ആവേശത്തിൽ ആരാധകർ

Update: 2025-06-30 13:24 GMT

പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം 'സര്‍സമീന്‍' ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജിന് പുറമേ കജോള്‍, സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ എന്നിവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. കശ്മീരിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമാണ് 'സര്‍സമീന്‍' എന്നാണ് ടീസറിൽ നിന്നും കിട്ടുന്ന സൂചനകൾ.

കരണ്‍ ജോഹറിന്റെ നിര്‍മാണക്കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം അവതരിപ്പിക്കുന്നത്. കയൂസ് ഇറാനി സംവിധാനംചെയ്യുന്ന ചിത്രം ജൂലായ് 25-ന് ജിയോ ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ സൈനികവേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

'നദാനിയാന്' ശേഷം ഇബ്രാഹിം അലിഖാന്റെ രണ്ടാമത്തെ ചിത്രമാണ് 'സര്‍സമീന്‍'. ബോളിവുഡ് താരം ബോമാന്‍ ഇറാനിയുടെ മകനാണ് ചിത്രത്തിന്റെ സംവിധായകനായ കയോസ് ഇറാനി. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത 'അജീബ് ദാസ്താന്‍സ്' എന്ന ആന്തോളജി ചിത്രം കയൂസ് സംവിധാനംചെയ്തിരുന്നു. 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' അടക്കമുള്ള ചിത്രങ്ങളില്‍ കയോസ് ഇറാനി വേഷമിട്ടിരുന്നു. പൃഥ്വിരാജിന്റെ നായികയായാണ് കജോള്‍ 'സര്‍സമീനി'ല്‍ എത്തുന്നത്.


Full View


Tags:    

Similar News