ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചത് ഭാഗ്യം ..; തമിഴ് സൂപ്പർതാരം നടിപ്പിൻ നായകൻ 'സൂര്യ' ചിത്രത്തിൽ മലയാളി നടി ശിവദയും; പുതിയ അപ്ഡേറ്റ് പുറത്ത്; ആകാംക്ഷയിൽ ആരാധകർ!

Update: 2024-12-19 11:16 GMT

ചെന്നൈ: തമിഴ് സൂപ്പർതാരം നടിപ്പിൻ നായകൻ 'സൂര്യ' പ്രധാന വേഷത്തിൽ എത്തുന്ന ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവദയും. ചിത്രത്തിൽ നിർണായകമായ കഥാപാത്രത്തെയാണ് ശിവദ അവതരിപ്പിക്കുന്നത്.

സൂരി, ശശികുമാർ , ഉണ്ണിമുകുന്ദൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഗരുഡൻ സിനിമയിൽ 'തമിഴ് സെൽവി' എന്ന കഥാപാത്രമായി ശിവദ തിളങ്ങിയിരുന്നു.

തമിഴിൽ ഗരുഡൻ ആണ് ശിവദയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നെടുൻചലെ ആണ് തമിഴിൽ ശിവദയുടെ ആദ്യ സിനിമ. കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങേറ്റം .ലിവിംഗ് ടുഗെദർ, സു സു സുധിവാത്‌മീകം, ലക്ഷ്യം, അച്ചായൻസ്, രാമന്റെ ഏദൻതോട്ടം, ചാണക്യ തന്ത്രം, ശിക്കാരി ശംഭു, ലൂസിഫർ, ട്വൽത് മാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് വന്നതിനുശേഷം ആരാധകർ ഒന്നടങ്കം വൈറ്റിംഗിലാണ്. കങ്കുവയാണ് സൂര്യയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

Tags:    

Similar News