'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ'; എബ്രിഡ് ഷൈൻ ഒരുക്കുന്ന 'സ്പാ'; ആകാംഷയുണർത്തി ടൈറ്റിൽ പോസ്റ്റർ

Update: 2025-11-26 11:39 GMT

കൊച്ചി: എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സ്പാ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. 'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ' (Secrets are secrets for some reason) എന്ന ടാഗ്‌ലൈമോഡിയാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. '1983', 'ആക്ഷൻ ഹീറോ ബിജു', 'പൂമരം' തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനാണ് എബ്രിഡ് ഷൈൻ. ഒടുവിൽ പുറത്തിറങ്ങിയ 'മഹാവീര്യർ' എന്ന ഫാന്റസി ചിത്രത്തിനുശേഷം, അദ്ദേഹം വീണ്ടും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്പാ'.

'സ്പാ'യുടെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. നിശബ്ദത പാലിക്കാൻ ആവശ്യപ്പെടുന്ന രീതിയിൽ വിരൽ ചുണ്ടിനു കുറുകെ വെച്ച ഒരു സ്ത്രീയുടെ മുഖമാണ് പോസ്റ്ററിലുള്ളത്. ചിത്രം ഒരു സസ്‌പെൻസ് ത്രില്ലറോ അല്ലെങ്കിൽ സാമൂഹിക പ്രസക്തിയുള്ള ഒരു ഡ്രാമയോ ആകാനാണ് സാധ്യതയെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ശ്രുതി മേനോൻ, രാധികാ രാധാകൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ്, വിനീത് തട്ടിൽ, പ്രശാന്ത് അലക്സാണ്ടർ, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, മേജർ രവി, കിച്ച്‌സ് ടെല്ലസ് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇഷാൻ ഛബ്ര സംഗീതവും, മനോജ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. എം. ആർ. രാജകൃഷ്ണൻ ഫൈനൽ മിക്‌സും ശ്രീ ശങ്കർ പ്രൊഡക്ഷൻ സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ. ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മാണം.

Tags:    

Similar News