'സിനിമ ഒരു ഉത്സവമാക്കിയ റിബൽ സ്റ്റാർ..'; പ്രഭാസിന്റെ പിറന്നാൾ സമ്മാനം; ഹൊറർ-ഫാന്‍റസി ചിത്രം 'രാജാസാബി'ന്‍റെ സ്പെഷ്യൽ പോസ്റ്റർ പുറത്ത്

Update: 2025-10-23 14:37 GMT

ഹൈദരാബാദ്: സൂപ്പർ സ്റ്റാർ പ്രഭാസ് ഇരട്ട വേഷത്തിലെത്തുന്ന പാൻ-ഇന്ത്യൻ ഹൊറർ-ഫാൻ്റസി ചിത്രം 'രാജാസാബ്' സിനിമയുടെ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തക. പ്രഭാസിന്റെ പിറന്നാൾ ദിനതോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ജനുവരി 9-നാണ് ചിത്രത്തിൻ്റെ ലോകമെമ്പാടുമുള്ള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 'സിനിമ ഒരു ഉത്സവം തന്നെയാക്കിയ റിബൽ സ്റ്റാർ പ്രഭാസിന് ജന്മദിനാശംസകൾ' എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

വലിയൊരു ജനക്കൂട്ടത്തിന് നടുവിൽ നിൽക്കുന്ന പ്രഭാസിനെയാണ് പോസ്റ്ററിൽ കാണുന്നത്. ഐതിഹ്യങ്ങളും മിത്തുകളും ത്രില്ലിംഗ് നിമിഷങ്ങളും നിറഞ്ഞ ചിത്രമായിരിക്കും 'രാജാസാബ്' എന്ന് ട്രെയിലർ സൂചിപ്പിച്ചിരുന്നു. പ്രഭാസിൻ്റെ ഇരട്ട വേഷവും സഞ്ജയ് ദത്തിൻ്റെ വ്യത്യസ്തമായ കഥാപാത്ര അവതരണവും ട്രെയിലറിലെ പ്രധാന ആകർഷണങ്ങളായിരുന്നു. മാരുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഒരു വലിയ ദൃശ്യ വിരുന്ന് തന്നെയായിരിക്കും പ്രേക്ഷകർക്ക് നൽകുക എന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ടീസറും പ്രേക്ഷക പ്രീതി നേടിയിരുന്നു.

ഹൊറർ, ഫാൻ്റസി, റൊമാൻസ്, കോമഡി എന്നിവയോടൊപ്പം ആകർഷകമായ വിഷ്വൽ എഫക്റ്റുകളും ചിത്രത്തിലുണ്ട്. 'കൽക്കി 2898 എ.ഡി'ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ അസാധാരണമായ ഒരു സൂപ്പർ നാച്ചുറൽ ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് സൂചന. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനോടെയെത്തുന്ന 'രാജാസാബ്' വലിയ പ്രതീക്ഷയയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Tags:    

Similar News